
വെള്ളിക്കുളങ്ങര (തൃശൂർ) ∙ അച്ഛനെയും അമ്മയെയും ആക്രമിച്ച് രണ്ടേ മുക്കാൽ പവന്റെ മാല മോഷ്ടിച്ച കേസിൽ മകൻ സുരേഷ് (52) അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി പാറപറമ്പിൽ രാമു, ഭാര്യ വാസന്തി എന്നിവരെ മർദിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം അമ്മ വാസന്തിയുടെ മാല മോഷ്ടിക്കുകയായിരുന്നു.
ഇയാളുടെ കയ്യിൽ നിന്ന് മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ 20,000 രൂപയ്ക്ക് സ്വർണമാല പണയം വച്ചതിന്റെ രസീത് കണ്ടെടുത്തു. സുരേഷ് വിവാഹിതനാണെങ്കിലും ഭാര്യയും മക്കളും വേർപിരിഞ്ഞ് കഴിയുകയാണ്.
ജോലിക്കു പോകാതെ ജീവിക്കുന്ന സുരേഷ്, അച്ഛന്റെയും അമ്മയുടെയും ചെലവിലാണ് കഴിയുന്നത്.
സുരേഷ് അച്ഛനോട് 10,000 രൂപ ആവശ്യപ്പെട്ട് അസഭ്യം പറയുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തിരുന്നു. പണം കൊടുക്കാത്തതിനാൽ അമ്മ വാസന്തിയെ മരംമുറിക്കുന്ന അറക്കവാൾ കൊണ്ട് തലയിലും ഇടത് കയ്യിലും വെട്ടുകയും വീട്ടിലെ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
ഇൻസ്പെക്ടർ കെ.എസ്.കൃഷ്ണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]