
കുമ്പള∙ ദേശീയപാത 66–ലെ കുമ്പള ആരിക്കാടിയിൽ മാനദണ്ഡം പാലിക്കാതെ ദേശീയപാത അതോറിറ്റി അധികൃതർ ടോൾ പ്ലാസ സ്ഥാപിക്കുകയാണെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റി നടത്തിയ ജനകീയ മാർച്ച് പൊലീസ് തടഞ്ഞു.ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറിലേറെയാളുകൾ പങ്കെടുത്തു. ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തി പൊലീസിന്റെ സംരക്ഷണയിൽ തുടരുകയാണ്.
60 ദിവസത്തിനുള്ളിൽ നിർമാണം തീർക്കണമെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിർമാണ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെറിയ പ്രവൃത്തികൾ നടക്കുകയാണ്.
ടോൾ പ്ലാസ നിർമിക്കുന്നതിനു അനുകൂലമായ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കാനായി നാളത്തേക്കു മാറ്റിയതായി ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അഷ്റഫ് കരള അറിയിച്ചു. ഇന്നലെ കുമ്പള ടൗണിൽനിന്ന് ആരിക്കാടിയിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
സമരം കുമ്പള പഞ്ചായത്ത് പ്രസിഡന്റും ജനറൽ കൺവീനറുമായ യു.പി.താഹിറ ഉദ്ഘാടനം ചെയ്തു.
സി.എ.സുബൈർ അധ്യക്ഷത വഹിച്ചു.അഷ്റഫ് കർള, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സമര സമിതി ഭാരവാഹികളായ ലക്ഷ്മണ പ്രഭു, സെയ്ഫുല്ല തങ്ങൾ,ബി.എ.മുഹമ്മദ് കുഞ്ഞി, യൂസഫ് ഉളുവാർ, നാസർ ബംബ്രാണ, പി.രഘുനാഥൻ, അസീസ് കളത്തൂർ, താജുദ്ദീൻ മൊഗ്രാൽ എന്നിവരടക്കമുള്ളവർ പ്രസംഗിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മാർച്ച് നടത്തിയ 100 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
കെ.അബ്ദുൽ അർഷാദ്,അസീസ് കളത്തിൽ, സി.എ.സുബൈർ, അബ്ദുൽനാസർ, കെ.ലക്ഷ്മണ പ്രഭു, സിദ്ദിഖ് ദണ്ഡഗോളി, യൂസഫ് ഉളുവാർ, രഘുദേവ, അഷ്റഫ്, എ.കെ.ആരിഫ് എന്നിവർക്കും കണ്ടാലറിയാവുന്ന 90 പേർക്കെതിരെയുമാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്നു നിയമപ്രകാരമുള്ള ആജ്ഞ ധിക്കരിച്ച് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി, പൊതുഗതാഗതം തടസ്സപ്പെടുത്തി, റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു എന്നീ കുറ്റം ചുമത്തിയാണു കേസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]