കറ്റാനം∙ കട്ടച്ചിറ മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ച് ഫാ. ജോർജ് പെരുമ്പട്ടേത്ത് കൊടിയേറ്റ് കർമം നിർവഹിച്ചു.
തുടർന്ന് മരിയൻ തീർഥാടന കേന്ദ്രത്തിനു കീഴിലുള്ള വിവിധ കുരിശു പള്ളികളിൽ കൊടിയേറ്റ് കർമം നടന്നു. അടുത്ത മാസം ഒന്നു മുതൽ എട്ടു വരെയാണ് പെരുന്നാൾ. 31ന് രാവിലെ മലങ്കര മെത്രാപ്പൊലീത്ത ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കട്ടച്ചിറ സെന്റ് മേരീസ് വലിയ പള്ളി അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് കാതോലിക്കാ ബാവ മരിയൻ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ മത സാമുദായിക സംഘടനകളിൽപെട്ടവരിൽ നിന്ന് ആദരം സ്വീകരിക്കുകയും ചെയ്യും.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യും.
ഒന്നു മുതൽ എട്ടു വരെ വിവിധ ദിവസങ്ങളിൽ യാക്കോബായ സുറിയാനി സഭയിലെ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ്, മാത്യൂസ് മാർ തിമോത്തിയോസ്, റാന്നി മേഖല മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ ഇവാനിയോസ്, ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മാർ തേവോദോസിയോസ്, ഹോണവാർ മിഷൻ മെത്രാപ്പൊലീത്ത യാക്കൂബ് മാർ അന്തോണിയോസ്, മിഖായേൽ റമ്പാൻ എന്നിവർ വിശുദ്ധ കുർബാനകൾക്കു നേതൃത്വം നൽകും. ഒന്നു മുതൽ അഞ്ചു വരെ 6ന് സന്ധ്യാ നമസ്കാരവും തുടർന്ന് സുവിശേഷ പ്രസംഗങ്ങളും നടക്കും.
സുവിശേഷ പ്രസംഗങ്ങൾക്ക് ഫാ. റോജൻ രാജൻ, ഫാ.
സോബിൻ ഏലിയാസ് കോട്ടയം, ഷെവലിയർ ഡോ. കോശി എം.ജോർജ് തിരുവനന്തപുരം, ഫാ.
ബിജു മത്തായി ഹൈറേഞ്ച്, ഫാ. തമ്പി മാറാടി
എന്നിവർ നേതൃത്വം നൽകും.
6ന് ഒന്ന് മുതൽ വിശ്വാസികളുടെ ഭവനങ്ങളിൽ നിന്നും നേർച്ചയായി നൽകുന്ന നേർച്ച കുടകൾ ഏറ്റുവാങ്ങി കൊണ്ടുള്ള നേർച്ച കുടയെടുപ്പ് ഘോഷയാത്രയ്ക്ക് ശേഷം 6.30ന് ആലിന്റെ മുക്ക് ജംക്ഷനിലുള്ള കുരിശടിയിൽ നിന്ന് ആരംഭിക്കുന്ന റാസയ്ക്ക് മുട്ടക്കുളം ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകും. 8ന് രാവിലെ വിശുദ്ധ കുർബാനയെ തുടർന്നു നടക്കുന്ന പകൽ റാസ, നേർച്ച വിളമ്പ് എന്നിവയോടു കൂടി പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. ജോർജ് പെരുമ്പട്ടത്ത്, ഫാ.
രാജു ജോൺ, ഫാ. പ്രിൻസ് പൊന്നച്ചൻ, ഫാ.
സഞ്ജയ് ബാബു, ഫാ. എബിൻ അച്ചൻകുഞ്ഞ്, ഫാ.
സാബു യോഹന്നാൻ, ഫാ. നൈനാൻ തോമസ്, ഫാ.
അനൂപ് ഉലഹന്നാൻ, ഫാ. എൽദോ സാംസൺ, ഫാ.
ബിബിൻ ജോർജ്, ഫാ. ജോജി വർഗീസ്, ഡീക്കൻ ഷിജു പി.കുഞ്ഞുമോൻ, ഡീക്കൻ എൽദോ ജി.റോയ് തുടങ്ങിയവർ നേതൃത്വം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]