
കോട്ടയം ∙ കളത്തിക്കടവിൽ ഇനി രാത്രിയും നടക്കാം. ബണ്ട് റോഡിൽ സോളർ ലൈറ്റുകൾ സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണു ലൈറ്റുകൾ സ്ഥാപിക്കുന്നത്. കോട്ടയം നഗരത്തിൽ നിന്ന് പെട്ടെന്ന് എത്താവുന്ന പ്രഭാത–സായാഹ്ന വിശ്രമ കേന്ദ്രം മനോരമയുടെ ടൂറിസം പംക്തിയായ എക്സ്പ്ലോർ കോട്ടയം അവതരിപ്പിച്ചിരുന്നു.
രാവിലെയും വൈകിട്ടും ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്.
കൊടൂരാറിന്റെ തീരത്തുള്ള മനോഹരമായ ഈ സ്ഥലം കളത്തിക്കടവ് പാലത്തിന് താഴെയാണു സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിലെ കാറ്റും മനോഹരമായ പാടശേഖരവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.പനച്ചിക്കാട് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുക.
പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽസിനാണ് നിർമാണ ചുമതല. പദ്ധതി പൂർത്തീകരിക്കുന്നതോടുകൂടി ഈ പ്രദേശത്തെ ടൂറിസം സാധ്യത വർധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]