
വടകര∙ ദേശീയപാതയിലെ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് എൻഎച്ച്എഐ അധികൃതർ ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പു നൽകി. ഇന്നലെ കലക്ടറും എൻഎച്ച്എഐ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഉറപ്പു ലഭിച്ചതെന്ന് ഷാഫി പറമ്പിൽ അറിയിച്ചു. ഓണത്തിനു മുൻപു പ്രധാന സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കും.
28ന് അകം തിരുവങ്ങൂർ സ്കൂളിനു മുൻപിലെ റോഡും തിരുവങ്ങൂർ നരസിംഹ ക്ഷേത്രം മുതൽ വെങ്ങളം വരെയുള്ള റോഡ് ഭാഗവും പൂർത്തിയാക്കും.
30ന് അകം പൊയിൽക്കാവ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കും. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മുതൽ നന്തി വരെയുള്ള ഭാഗങ്ങൾ സെപ്റ്റംബർ ഒന്നിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കും.
പയ്യോളിയിലെ സർവീസ് റോഡ്, ഇരിങ്ങൽ അണ്ടർപാസ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും. വടകരയിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി സെപ്റ്റംബർ രണ്ടിനകം പരമാവധി പൂർത്തിയാക്കും.
ഡിസംബറോടെ തിരുവങ്ങൂർ മുതൽ മൂരാട് പാലം വരെയുള്ള ആറുവരിപ്പാതയും അഴിയൂൽ മുതൽ നാദാപുരം റോഡ് വരെയുള്ള പ്രധാന പാതയും തുറന്നു കൊടുക്കാൻ ശ്രമിക്കും.
കൊയിലാണ്ടി ബൈപാസിലെ സർവീസ് റോഡ് ഒക്ടോബറോടെ പൂർണമായി തുറന്നു നൽകും. വടകര എലിവേറ്റഡ് ഹൈവേയുടെ പ്രധാന ഘടകങ്ങൾ ജനുവരിയോടെ പൂർത്തിയാക്കും.
തൊഴിലാളികളുടെ എണ്ണം 600 ആക്കും. ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കരാർ കമ്പനി, ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്ന് എംപി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]