
കുമരനല്ലൂർ ∙ ഓണാഘോഷം പൊലിപ്പിക്കാൻ വാഹനങ്ങളുമായി ഇറങ്ങുന്ന വിദ്യാർഥികൾ ജാഗ്രതൈ. ലൈസൻസ് ഇല്ലാതെയും രൂപ മാറ്റം വരുത്തിയ വാഹനങ്ങളും മാറ്റുമായി ഓണാഘോഷത്തിന് ഇറങ്ങുന്ന വിദ്യാർഥികളെ പൊക്കാൻ പൊലീസ് സജ്ജം.
ഇത്തരക്കാർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് തൃത്താല പൊലീസ്.കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളും കുടുങ്ങും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാഹനം കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടർന്ന് പടിഞ്ഞാറങ്ങാടിയിൽ നിന്നു പിടികൂടി.
വാഹനം ഓടിച്ച കുട്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. വാഹനം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.സ്കൂളുകളിലും കോളജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ആഘോഷ പരിപാടിയും പൊതുനിരത്തിൽ അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമ ലംഘനങ്ങൾ കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും തൃത്താല പൊലീസ് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]