
തിരുവനന്തപുരം ∙ പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കാനായി സ്പീക്കർക്കു കോൺഗ്രസ് കത്ത് കൊടുക്കുന്നതോടെ
‘സ്വതന്ത്ര’ അംഗമായി മാറും. സഭ ചേരുന്ന അവസരങ്ങളിൽ ഒരു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാൻ അവസരം ലഭിക്കില്ല.
ഇപ്പോഴത്തെ സീറ്റും മാറിയേക്കാം. നിയമസഭാ സമിതികളിൽനിന്നു നീക്കുന്നതും
പരിഗണനയിലാണ്.
പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുമ്പോൾ കോൺഗ്രസിന്റെ വിപ്പ് രാഹുലിന് ബാധകമാകില്ല.
സഭയിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം തേടും.
ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട്ടെ യുവ എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്.
കൂടുതൽ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തുനിന്നു രാജിവയ്പ്പിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവച്ചു. രാജിക്ക് രാഹുലും വഴങ്ങിയിരുന്നില്ല.
പാർട്ടി തീരുമാനത്തോടു പ്രതികരിച്ചിട്ടുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]