
കീഴ്വായ്പൂര് ∙ മണ്ണുമ്പുറം–മീൻമുട്ടിപ്പാറ–നാരകത്താനി റോഡിൽ മീൻമുട്ടിപ്പാറയിലെ പാലത്തിന്റെ വശങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്തത് വാഹനങ്ങൾക്ക് അപകടക്കെണിയായി. പാറത്തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരികൾ തകർന്നതിനൊപ്പം വശങ്ങളിൽ സംരക്ഷണഭിത്തി ഇല്ലാത്തതാണ് വാഹനയാത്രയ്ക്ക് ഭീഷണിയാകുന്നത്.
മുള വച്ചുകെട്ടിയും ചരട് വലിച്ചുകെട്ടിയും നാട്ടുകാർ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും അപകടമൊഴിവാക്കാൻ മതിയാകില്ല.
പാലത്തിനു വീതിയും കുറവാണ്. ഇരുദിശകളിലേക്കും ഒരേസമയം വലിയ വാഹനങ്ങൾ പോകാൻ കഴിയാത്തതിനാൽ വശം ചേർത്തുനിർത്തുമ്പോഴാണ് അപടക്കെണിയിലാകുന്നത്.
മണ്ണുമ്പുറം ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളാകും അപകടത്തിൽപെടാൻ സാധ്യതയേറെയുള്ളത്. കീഴ്വായ്പൂര് സ്റ്റോർമുക്ക്–കൊറ്റൻകുടി, പടുതോട്–എഴുമറ്റൂർ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പാതയിലൂടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്.
പാറത്തോട് മീൻമുട്ടി വെള്ളച്ചാട്ടം കാണുവാൻ എത്തുന്നവർക്കുമുള്ള ഏക റോഡാണിത്.
പാലത്തിന്റെ ശോച്യാവസ്ഥയ്ക്കു പുറമേ റോഡിൽ പലയിടങ്ങളിലും ടാറിങ് ഇളകി രൂപപ്പെട്ട കുഴികളും യാത്ര ദുരിതത്തിലാക്കുന്നു. വർഷങ്ങൾക്കു മുൻപാണ് റോഡ് പൂർണമായും പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്.
പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]