
ചേർത്തല ∙ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയപാത നിർമാണം തുടരണമെങ്കിൽ റെയിൽവേയുടെ സഹായം വേണം. പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിനും മേൽനടപ്പാതയുടെ തുടക്കത്തിനും റെയിൽവേയുടെ സ്ഥലം പാട്ടത്തിനെടുക്കാൻ നടപടികൾ തുടങ്ങി.
ഇവിടെ സ്ഥലത്തെച്ചൊല്ലി റെയിൽവേയും ദേശീയപാത വിഭാഗവുമായി നേരത്തെ തർക്കമുണ്ടായിരുന്നു. അടുത്തിടെ മന്ത്രി പി.പ്രസാദ് വിളിച്ച യോഗത്തിലെ തീരുമാനത്തിൽ നടന്ന സർവേയിൽ പലയിടങ്ങളിലും റെയിൽവേയുടെ സ്ഥലത്തു പ്രവർത്തനങ്ങൾ നടന്നതായാണ് കണ്ടെത്തിയത്.
സർവേ ഡപ്യൂട്ടി ഡയറക്ടർ ഡി.
ജയകുമാറിന്റെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനു സമീപം സ്ഥലം കയ്യേറിയെന്ന വാദമുയർത്തിയാണ് റെയിൽവേ നിർമാണത്തിനു തടസ്സം പറഞ്ഞിരുന്നത്. രണ്ടു സ്ഥാപനങ്ങളിലും സ്വന്തം സ്ഥലത്തിന്റെ സ്കെച്ച് അടക്കം ഇല്ലാത്തതിനാലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സർവേ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ റെയിൽവേയുടെ സ്ഥലം ദേശീയപാത വിഭാഗം പാട്ടത്തിനെടുക്കുക മാത്രമാകും വഴി.
ഇവിടെ പാത 85 ശതമാനവും പൂർത്തിയായതിനാൽ ഇനി രൂപരേഖയിൽ മാറ്റം വരുത്തുക പ്രായോഗികമല്ലെന്നും വലിയ നഷ്ടമാകുമെന്നുമാണ് വിലയിരുത്തൽ.
രണ്ടു സ്ഥാപനങ്ങളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ കേന്ദ്രവകുപ്പുകൾ ചേർന്നുള്ള പരിഹാരം ഉണ്ടായേക്കും. സർവേയിൽ സർവീസ് റോഡിനായി ഏറ്റെടുക്കേണ്ട
സ്ഥലമടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. വൈകാതെ ഇതിൽ വ്യക്തത വരുമെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]