
വടശേരിക്കര ∙ ലക്ഷങ്ങൾ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമിച്ച ശബരിമല തീർഥാടക വിശ്രമകേന്ദ്രത്തിന് നാഥനില്ലാത്ത അവസ്ഥ. കാടും പടലും വളർന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.
എന്നിട്ടും പരിപാലന ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) തിരിഞ്ഞു നോക്കുന്നില്ല. ടൂറിസം വകുപ്പ് നടത്തിയ പുനരുദ്ധാരണവും പാതിവഴിയിൽ നിലച്ചു.
മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ പ്രധാന ഇടത്താവളമാണ് വടശേരിക്കര.
തീർഥാടന കാലത്തും മാസ പൂജയ്ക്കും നൂറുകണക്കിനു തീർഥാടകരാണ് ഇവിടെ വിരിവച്ചു വിശ്രമിക്കുന്നത്. അവർക്കു മെച്ചപ്പെട്ട
വിശ്രമ സൗകര്യം ഒരുക്കുന്നതിനായാണ് ടൂറിസം വകുപ്പ് ഗവ. എൽപി സ്കൂളിന്റെ സ്ഥലത്തിൽ 30 സെന്റ് ഏറ്റെടുത്തത്.
3 തട്ടുകളായി കിടന്ന സ്ഥലമാണ് വകുപ്പിനു കൈമാറിയത്.
ഭൂമിയുടെ ഘടനയ്ക്കു മാറ്റം വരുത്താതെ 3 തട്ടുകളായിട്ടാണ് വിശ്രമ കേന്ദ്രം പണിതത്. റസ്റ്ററന്റ്, ശുചിമുറികൾ, ഡോർമിറ്ററി, കല്ലാറിന്റെ തീരത്ത് മുറികൾ എന്നിവയാണു സജ്ജമാക്കിയത്.
ലേലത്തിൽ നൽകി, കുടുംബശ്രീ നോക്കി
ഉദ്ഘാടനത്തിനു പിന്നാലെ വിശ്രമകേന്ദ്രം ലേലത്തിൽ നൽകിയിരുന്നു. ഹോട്ടൽ തുറക്കുകയും തീർഥാടകർ ഡോർമിറ്ററികൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ അതിന് അധികം ആയുസ്സുണ്ടായില്ല. അമിതവാടക ഈടാക്കിയതോടെ തീർഥാടകർ എത്താതായി.
പിന്നീട് കുടുംബശ്രീയാണ് ഇവിടെ ഹോട്ടൽ നടത്തിയത്. കെട്ടിടത്തിന്റെ പരിപാലനവും അവർ നിർവഹിച്ചിരുന്നു.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനെന്നു പറഞ്ഞ് അവരെ ഇവിടെ നിന്ന് ഒഴിവാക്കി. കോവിഡ് കാലം മുതൽ കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു.
പുനരുദ്ധാരണം പേരിനുമാത്രം
സംരക്ഷണമില്ലാതെ കിടന്നതോടെ കെട്ടിടത്തിനു നാശം നേരിട്ടു.
ഡോർമിറ്ററികളുടെ തറ തകർന്നു. ശുചിമുറികളിൽ കയറാൻ പറ്റാതായി.
വയറിങ് പൂർണമായി നശിച്ചു. 2 വർഷം മുൻപ് ടൂറിസം വകുപ്പിന്റെ ചെലവിൽ പുനരുദ്ധാരണത്തിനു കരാർ നൽകിയിരുന്നു.
തീർഥാടന കാലത്ത് താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഭാഗം പുനരുദ്ധരിച്ചു. ഏതാനും ഡോർമിറ്ററികളിൽ ടൈൽ പാകി.
ഇതോടെ പണി നിലച്ചു. ടൈൽ പാകുന്നതിനായി പൊളിച്ചു നീക്കിയ കതകുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
ഇതു തുറന്നു കിടക്കുകയാണ്.
ഇതുവഴിയാണ് സാമൂഹിക വിരുദ്ധർ ഉള്ളിൽ കയറുന്നത്. പകലും രാത്രിയും മദ്യപാനവും മറ്റും ഇതിൽ നടക്കുന്നുണ്ട്.
ടൈൽ പാകിയ ഭാഗത്ത് ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്ന കവറുകൾ നിരന്നു കിടക്കുന്നു. വയറിങ് പൂർണമായി പുനരുദ്ധരിച്ചിട്ടില്ല.
അവയിളകി കിടക്കുന്നു. കെട്ടിടത്തിന്റെ ഭിത്തിയിൽ ആലുകൾ വളരുന്നു.
കല്ലാറിന്റെ തീരത്തെ മുറികൾ കാടുമൂടി. ആരെക്കെയോ ഇവിടെ താമസമാക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]