
കൊല്ലം ∙ സൂനാമി, ഭൂകമ്പ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന ഫെസെന്റ് പക്ഷികൾ, പന്തുപോലെ ചുരുളുന്ന ആഫ്രിക്കൻ ബോൾ പെരുമ്പാമ്പ്, ലക്ഷങ്ങൾ വിലയുള്ള ചൈനയിലെ സിങ് ആടുകൾ, വിരൽ വലുപ്പമുള്ള കുഞ്ഞൻ ആമകൾ, പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, അലങ്കാര ചിലന്തികളായ ഗോൾഡൻ ടൊറന്റുല, വെള്ളക്കഴുത തുടങ്ങി വ്യത്യസ്തങ്ങളായ ജീവികളും പക്ഷികളും ഫാത്തിമ മാതാ കോളജിൽ അണിനിരന്നപ്പോൾ വിദ്യാർഥികൾക്കാകെ ആവേശം.മൃഗസംരക്ഷണ വകുപ്പും ജന്തു ദ്രോഹ നിവാരണ സമിതിയും സംയുക്തമായി നടത്തിയ അരുമമൃഗ, പക്ഷി പഠന ശിൽപശാലയിലും പ്രദർശനത്തിലും പങ്കെടുക്കാൻ നൂറിലേറെ വിദ്യാർഥികളാണ് എത്തിയത്. കുതിരപ്പുറത്തേറിയും ഫോട്ടോ എടുത്തും ഓമനിച്ചും വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി.
പ്രാവുകൾ, ചെറുതത്തകൾ, അലങ്കാര പൂച്ചകൾ, അലങ്കാര കോഴികൾ തുടങ്ങി ഇരുപത്തിനാലോളം ഇനങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു.ശിൽപശാല മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അരുമമൃഗ, പക്ഷി സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടു വരുന്ന വിദ്യാർഥി കൂട്ടായ്മകൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഡോ.
അജയൻ കൂടലിന്റെ ജീവജാലകം ക്വിസ് പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. എം.നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
‘ബ്രീഡിങ് റൂൾസ്’ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു.തിരുവനന്തപുരം മൃഗശാല ഡപ്യൂട്ടി ഡയറക്ടർ ഡോ. ജേക്കബ് അലക്സാണ്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഡി ഷൈൻകുമാർ, ഫാത്തിമ മാതാ കോളജ് പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ , എസ്പിസിഎ വൈസ് പ്രസിഡന്റ് ജനാർദനൻ പിള്ള , ഡോ.
ഷീബ പി.ബേബി, ഡോ. രമ ജി.ഉണ്ണിത്താൻ, ഡോ.
എസ്.ദീപ്തി, ഡോ കെ.ജി.പ്രദീപ്, ഡോ. വിനോദ് ചെറിയാൻ, പ്രഫ.
പി.ജെ.സാർലിൻ, ഡോ. ജേക്കബ്, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]