
കൊച്ചി ∙ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ റാപ്പർ
(ഹിരൺദാസ് മുരളി) വീണ്ടും കേസ്. എറണാകുളം സെൻട്രൽ
കേസെടുത്തത്.
ഗവേഷക കൂടിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്കു പിന്നാലെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ, വേടന് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവഡോക്ടറുടെ കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റി.
ബുധനാഴ്ച വിധി പറയാമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയിട്ടുള്ളത്.
2020 ഡിസംബർ 20നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവേഷക വേടനെതിരെ പരാതി നല്കിയത്. തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചെന്നും തുടർന്ന് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി.
ഐപിസി 294, 354, 354 എ(1) തുടങ്ങി ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നേരത്തേ 2 യുവതികൾ വേടനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
അതിലൊരു പരാതിയിലാണ് ഇപ്പോൾ പാലാരിവട്ടം പൊലീസ് കേസെടുത്തത്. തനിക്കെതിരായ ബലാത്സംഗ പരാതിയിൽ വേടൻ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ തന്നെയാണ് പുതിയ കേസും റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേടനെതിരെ പുതിയൊരു കേസു കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ടന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു.
തുടർന്ന് ഇക്കാര്യത്തിൽ മറുപടി നൽകാൻ സമയം നൽകണമെന്ന് വേടന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒട്ടേറെ പേരുമായി ഹർജിക്കാരൻ ബന്ധം പുലർത്തിയിരുന്നു എന്നാണല്ലോ ആരോപണം എന്ന് കോടതി ആരാഞ്ഞപ്പോൾ, ഓരോ ബന്ധവും അവസാനിക്കുമ്പോഴാണ് അടുത്തത് ഉണ്ടായത് എന്നായിരുന്നു മറുപടി.
പരാതിക്കാരി ബന്ധം അവസാനിച്ച് 2 വർഷത്തിനു ശേഷമാണ് പരാതിപ്പെടുന്നതെന്നും വേടന്റെ അഭിഭാഷകൻ വാദിച്ചു. വിഷാദരോഗത്തിലായിരുന്നു എന്ന് പരാതിക്കാരി മറുപടി നൽകി.
ഈ സമയത്ത് പരാതിക്കാരി ജോലി ചെയ്തിരുന്നോ എന്ന് കോടതി ആരാഞ്ഞു. ജോലി ചെയ്തിരുന്നു എന്നും അന്നൊന്നും പ്രശ്നമില്ലായിരുന്നു എന്നും വേടന്റെ അഭിഭാഷകനും മറുപടി നൽകി.
2 പേർ തമ്മിൽ ബന്ധം പിരിയുമ്പോൾ അതുവരെയുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കുമോ എന്ന കാര്യത്തിൽ കുറെ വർഷങ്ങളായി സുപ്രീം കോടതി ഒട്ടേറെ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത് കോടതി ഇന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ് കേസിൽ ബുധനാഴ്ച വിധിന്യായം പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ 2023 വരെ വേടൻ പീഡിപ്പിച്ചു എന്നാരോപിച്ച് യുവഡോക്ടറാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.
വേടൻ ബന്ധം ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. എന്നാൽ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് വേടന്റെ വാദം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]