
കാഞ്ഞങ്ങാട് ∙ കമ്യൂണിസ്റ്റ് ഏകീകരണം കാലഘട്ടത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന ജില്ലാതല ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഫാഷിസ്റ്റുകൾക്കെതിരെ പോരാടണമെങ്കിൽ രാജ്യത്തെ ചെങ്കൊടി പാർട്ടികളെല്ലാം ഒന്നിക്കണം. രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറൽ സ്വഭാവത്തെയും നരേന്ദ്രമോദിയും അമിത്ഷായും കീറിക്കളയുകയാണ്.
മാധ്യമ സ്വാതന്ത്ര്യം പൂർണമായും നിഷേധിച്ചിരിക്കുകയാണ്.
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമ്പോൾ അതിനെ എതിർക്കാൻ ഇന്ത്യയിലെ മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണം. മുഴുവൻ ജനാധിപത്യ ശക്തികളും പുരോഗമന ചിന്തക്കാരും ഒന്നിച്ചാൽ മാത്രമേ ഇന്ത്യയിൽ വളർന്നു വരുന്ന ഫാഷിസത്തെ എതിർക്കാനാവൂ.
അവിടെ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി.മുരളി, മുതിർന്ന പാർട്ടി നേതാവ് പി.എ.നായർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.
കൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി. രാജൻ, എം.
അസൈനാർ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, കെ.എസ്.കുര്യാക്കോസ്, പി. ഭാർഗവി, എം.
കുമാരൻ, വി. സുരേഷ് ബാബു, സംഘാടക സമിതി കൺവീനർ കെ.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മുൻ ജനറൽ സെക്രട്ടറി എസ്.
സുധാകർ റെഡ്ഡിക്കും സംസ്ഥാന കൗൺസിൽ അംഗവും എംഎൽഎയുമായ വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി. റെഡ് വൊളന്റിയർ മാർച്ചും നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]