
മുക്കം ∙ തുണിവലിച്ചു കെട്ടി മറയുണ്ടാക്കിയ ക്ലാസ് മുറികൾ, നിലത്തിരുന്നു പഠനം, എട്ടാം ക്ലാസിലെ വിദ്യാർഥികൾ ‘അധ്യാപകർ’! കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിലെ ചേലാൻകുന്ന് ഉന്നതിയിലെ കുരുന്ന് കുട്ടികൾക്കായി ‘കുട്ടിക്കൂട്ടം’ ഒരുക്കിയ ട്യൂഷൻ സെന്ററാണിത്. പ്ല്യൂമൂൾ എന്ന പേരിലുള്ള വിദ്യാർഥികളുടെ ‘ഹൈടെക് ട്യൂഷൻ സെന്റർ’ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കയാണ്.
ഒപ്പം ചേലാൻകുന്ന് ഉന്നതിയിലെ യുപി, എൽപി ക്ലാസ്സുകളിലെ ഒരു പറ്റം കുരുന്നുകൾക്കു പഠനത്തിനുള്ള സഹായഹസ്തവുമായി മാറി.ചേലാൻകുന്നിലെ അങ്കണവാടിക്ക് മുകളിലാണു മറച്ചുണ്ടാക്കിയ ‘കൊച്ചു ട്യൂഷൻ സെന്റർ’ പ്രവർത്തിക്കുന്നത്.
കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ടി.കെ.ഹാദിഷ് ആണ് സെന്ററിന്റെ ‘തലവൻ’. ടി.അതുൽ സുരേഷ്, എം.അനീഷ്, കെ.ഷഹനൻ, പി.മുഹമ്മദ് സനാൻ, പി.നദാഷ ചന്ദ്രൻ എന്നിവർ ക്ലാസ് എടുക്കുന്നു. പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഈ അധ്യാപകർ സി.അജീഷ്, കെ.ടി.അഫ്നാൻ എന്നിവർ ഓഫിസ് ജീവനക്കാരായും പ്രവർത്തിക്കുന്നു.
ഉന്നതിയിലെ എൽപി, യുപി ക്ലാസ്സുകളിൽ പഠിക്കുന്ന പത്തിലേറെ വരുന്ന കുട്ടികൾക്കുള്ളതാണ് കുട്ടിക്കൂട്ടത്തിന്റെ ട്യൂഷൻ സെന്റർ.
മത്സര പരീക്ഷകൾക്കു കൂടി കുരുന്നുകളെ ചെറുപ്പത്തിലെ പ്രാപ്തരാക്കുകയാണ് ട്യൂഷൻ സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്നു നടത്തിപ്പുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]