
ഇരിങ്ങാലക്കുട∙ റോഡിലെ കുഴി അടച്ച ഭാഗത്തുനിന്ന് ഇളകി മാറിയ മെറ്റൽ റോഡിൽ പരന്ന് ഇരുചക്രവാഹന യാത്രികർ അപകടത്തിൽ പെടുന്നതായി പരാതി. ഠാണ–ചാലക്കുടി റോഡിൽ നിന്ന് മാർക്കറ്റ് റോഡിലേക്ക് തിരിയുന്ന പാണ്ട്യങ്ങാടി ജംക്ഷനിലാണ് റോഡിൽ പരന്ന മെറ്റൽ അപകടക്കെണിയായി മാറിയിരിക്കുന്നത്.
ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ എന്നും രാവിലെ മെറ്റൽ അടിച്ചുവാരി റോഡ് വൃത്തിയാക്കുകയാണ് നാട്ടുകാർ. രാവിലെ മെറ്റൽ നീക്കം ചെയ്താലും വൈകിട്ട് വീണ്ടും മെറ്റൽ പരക്കും.
നാളുകളായി ഇത് തുടരുകയാണെന്ന് സമീപവാസികൾ പറഞ്ഞു.
റോഡിൽ വളവും ഇറക്കവും ഉള്ള ഈ ഭാഗത്ത് ഇരുചക്രവാഹന യാത്രികരാണ് അധികവും അപകടത്തിൽ പെടുന്നത്. റീടാറിങ് നടത്തേണ്ട
റോഡിൽ ക്വാറി വേസ്റ്റും മറ്റും തട്ടിയാണ് നഗരസഭ അധികൃതർ പലതവണ കുഴികൾ അടച്ചത്. ഈ റോഡിലെ വളവിൽ കുഴികളിൽ നിന്ന് മെറ്റൽ ഇളകി സംസ്ഥാന പാതയിലേക്ക് പടർന്ന് കിടക്കുകയാണ് .
അടിയന്തരമായി റോഡിൽ ടാർ ചെയ്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]