
ഇരിങ്ങാലക്കുട ∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 7.730 ഗ്രാം മെത്താംഫെറ്റമിനുമായി മൂന്നു പേർ എക്സൈസിന്റെ പിടിയിൽ.
പെരിഞ്ഞനം ഓണപ്പറമ്പ് ദേശത്ത് കാതിക്കോടത്ത് നകുൽ (20), കൊടുങ്ങല്ലൂർ പെരിഞ്ഞനം പഞ്ചാര വളവിൽ അശ്വിൻ (24), പാലക്കാട് ഒറ്റപ്പാലം പൂളക്കുന്നത്ത് ഫാസിൽ (22) എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.
പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന്, പോക്സോ കേസുകളും, മറ്റു സംസ്ഥാനങ്ങളിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്.
ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ നീനു മാത്യു, സിവിൽ എക്സൈസ് ഓഫിസറായ റിഹാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ കെ.
വിൽസൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]