
ഇരിക്കൂർ ∙ ജലനിധി അധികൃതർ ബിൽതുക കൃത്യമായി അടക്കാത്തതിനാൽ വാട്ടർ അതോറിറ്റി നിർത്തിവച്ച ഇരിക്കൂർ പഞ്ചായത്തിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചു. ഈ മാസത്തെ ബിൽ തുക ഇന്നു രാവിലെ അടയ്ക്കാമെന്ന ഉറപ്പിലാണു വിതരണം പുനഃസ്ഥാപിച്ചത്.
അതതു മാസത്തെ ബിൽ തുകപോലും ജലനിധി അധികൃതർ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ കഴിഞ്ഞ വ്യാഴാഴ്ചയാണു വാട്ടർ അതോറിറ്റി കണക്ഷൻ റദ്ദാക്കിയത്.
കുടിശികയും പിഴയും ഉൾപ്പെടെ 83 ലക്ഷം രൂപ ജലനിധി, വാട്ടർ അതോറിറ്റിക്ക് നൽകാനുണ്ട്. പഞ്ചായത്തിൽ 2350 ഗുണഭോക്താക്കൾക്കു ജലനിധിവഴി വെള്ളം നൽകുന്നുണ്ട്. ഇതിൽ കിണറില്ലാത്ത നൂറിലേറെപ്പേരുണ്ട്.
ഗുണഭോക്താക്കളുടെ ദുരിതം കാണിച്ചു കഴിഞ്ഞ ദിവസങ്ങളിൽ മലയാള മനോരമ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു സജീവ് ജോസഫ് എംഎൽഎയും ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമയും ഇടപെടൽ നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]