
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വന്‍തുക മുടക്കി മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം വിവാദമാവുകയാണ്. സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് കൊടുക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ വലഞ്ഞ സര്‍ക്കാരാണ് ഇത്തരമൊരു വന്‍ ബാധ്യത വരുത്തിവയ്ക്കാന് ഒരുങ്ങുന്നതെന്നാണ് ആരോപണം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
സര്‍ക്കാരിന്റെ നീക്കം വലിയ ദൂര്‍ത്താണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു.. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ്. 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂർ പറക്കാൻ 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ കൊണ്ടുവരുന്നത്.
പാവപ്പെട്ടവർക്ക് ഓണകിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുഖ്യ തെരത്തെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നൽകിയത്. 87 ലക്ഷം പേർക്ക് ഓണകിറ്റ് നൽകുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂർണമായി നൽകാനുമായില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സർക്കാർ നൽകാനുണ്ടെന്നും സതീശന് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നെല്ല് കൊടുത്തിട്ടും നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാത്തതും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴും അവരെ പരിഗണിക്കാതെ സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നതും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ജയസൂര്യ പറഞ്ഞത് നൂറ് ശതമാനം സത്യം മാത്രമാണ്. മാസങ്ങളായി കര്‍ഷകര്‍ പല സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പലക്കാട്ടെ നെല്‍കര്‍ഷകര്‍ വ്യക്തമാക്കി.
ചെറുകിട കർഷകർക്കുൾപ്പെടെ ഇനിയും സംഭരണ തുക ലഭിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ സംഭരിച്ച നെല്ലിന്റെ പണമാണ് ഇനിയും കിട്ടാനുള്ളത്. ഇവ കിട്ടിയാൽ മാത്രമേ ഇവരുടെ പല ആവശ്യങ്ങളും നടക്കൂ. പണമില്ലാത്തതിനാൽ തുടർ ചികിത്സയിൽ പ്രതിസന്ധിയിലായവർ വരെ പാലക്കാടുണ്ട്. .280 കോടി രൂപയോളമാണ് പാലക്കാട് ജില്ലയിൽ മാത്രം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ളത്.
നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. നടനെ പരിഹസിക്കുന്ന രീതിയിലുള്ള പരമര്‍ശങ്ങളാണ് നേതാക്കള്‍ നടത്തിയത്.
മാസം 80 ലക്ഷം രൂപയ്ക്കു വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ അന്തിമ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്ടര്‍ തലസ്ഥാനത്തെത്തും. ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മന്തിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്ബനിയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് നല്‍കുന്നത്. 20 മണിക്കൂര്‍ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക വാങ്ങുന്നത്. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങി പൊലീസിന്റെ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്ടര്‍ വാങ്ങുന്നതെന്നാണ് വിശദീകരണമെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും ഉപയോഗിക്കുക. അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ കോപ്ടര്‍ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
The post നെല്ല് കൊടുത്തിട്ടും കര്‍ഷകര്‍ക്ക് നല്കാന് പണമില്ല,ഓണക്കിറ്റ് കൊടുക്കാനും നിവര്‍ത്തിയില്ല, സാമ്പത്തിക പ്രതിസന്ധിക്ക് പുല്ലുവില കല്‍പ്പിച്ച് മാസം 80 ലക്ഷം രൂപ വാടകയ്ക്ക് ഹെലികോപ്റ്ററില്‍ പറക്കാനൊരുങ്ങി ധൂർത്തിന് കൊടി പിടിച്ച് മുഖ്യന്! appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]