
ധനസഹായ വിതരണം
പത്തനംതിട്ട ∙ നിർധന രോഗികൾക്കും കുടുംബങ്ങൾക്കും ബസവേശ്വര നാഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പൊതുയോഗത്തിൽ ധനസഹായം വിതരണം ചെയ്തു. സി.പി.മധുസൂദനൻപിള്ള അധ്യക്ഷത വഹിച്ചു.
ടി.ജി.സുജികുമാർ, ജി.ഗോപകുമാർ, രാധാകൃഷ്ണപിള്ള, കെ.രാജേന്ദ്രൻ, എസ്.ടി.സോമരാജൻ, അനിത, കെ.പി.ബാലമുരളി എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
വള്ളിക്കോട് ∙ മത്സരപരീക്ഷകൾക്കു പങ്കെടുക്കുന്ന വനിതകൾക്ക് പരിശീലനം നൽകാനുള്ള വള്ളിക്കോട് പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം യോഗ്യത: ഗണിതശാസ്ത്രം, ഇംഗ്ലിഷ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. കോച്ചിങ് സെന്ററിൽ പഠിപ്പിച്ചവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 30ന് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 0468 2350229.
ഭിന്നശേഷി അവാർഡ്;നാമനിർദേശം ക്ഷണിച്ചു
പത്തനംതിട്ട
∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികൾ, സർക്കാർ / സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്കുള്ള ഭിന്നശേഷി അവാർഡിനായി 16 വിഭാഗങ്ങളിലേക്കു നാമനിർദേശം ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 15.
www.swdkerala.gov.in, 0468 2325168.
അഭിമുഖം ഇന്ന്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഡെമോൺസ്ട്രേറ്ററുടെ (ഇലക്ട്രോണിക്സ്) ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 10ന് അഭിമുഖത്തിനെത്തണം.
ഫോൺ: 0469–2678983. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]