
പൂച്ചാക്കൽ ∙ ബോട്ട് അടുക്കാതെ ജലഗതാഗത വകുപ്പിന്റെ പൂച്ചാക്കൽ ബോട്ട് ജെട്ടി. രണ്ടുവർഷം മുൻപ് ജലഗതാഗത വകുപ്പ് വിഭാഗം 10 ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ചിട്ടും ഉപയോഗം ഇല്ലാതായിരിക്കുകയാണ്.
വർഷങ്ങളുടെ പഴക്കവും പ്രതാപവുമുണ്ട് പൂച്ചാക്കൽ ബോട്ട് ജെട്ടിക്ക്. ഇതോടു ചേർന്നുള്ള പൂച്ചാക്കൽ ചന്ത പണ്ട് വലിയ വ്യാപാര കേന്ദ്രമായിരുന്നു. കായലിലൂടെയും പൂച്ചാക്കൽ തോടിലൂടെയും വള്ളത്തിലും പിന്നീട് ബോട്ടിലും വ്യാപാരങ്ങൾ നടന്നിരുന്നു.
എറണാകുളം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്ന് ബോട്ട് സർവീസുമുണ്ടായിരുന്നു.
കരഗതാഗതം വന്നതോടെയാണ് പൂച്ചാക്കൽ ബോട്ട് ജെട്ടി ഓർമ മാത്രമായത്. ഇതിലൂടെ ബോട്ട് സർവീസ് വേണമെന്ന ആവശ്യത്തെ തുടർന്നാണ് ബോട്ട് ജെട്ടി നവീകരിച്ചത്.
എന്നാൽ സർവീസ് മാത്രം തുടങ്ങിയില്ല. പാണാവള്ളി ബോട്ട് സ്റ്റേഷനിൽ നിന്നും വിവിധ സ്ഥലത്തേക്കു സർവീസ് നടത്തുന്ന ബോട്ടുകൾ പൂച്ചാക്കൽ ബോട്ട് ജെട്ടിയിൽ അടുപ്പിച്ചാൽ ഏറെ യാത്രക്കാർക്ക് ഉപകാരമാകും.
പൊടി, പുക, ശബ്ദ മലിനീകരണങ്ങൾ ഇല്ലാതെയും അപകടസാധ്യത കുറഞ്ഞും ജനങ്ങൾക്ക് യാത്ര ചെയ്യാനാകും. നേരത്തെ ആരോഗ്യവകുപ്പിന്റെ ഫ്ലോട്ടിങ് ഡിസ്പെൻസറി പൂച്ചാക്കൽ ബോട്ട് ജെട്ടിയിൽ അടുപ്പിക്കുന്നത് പ്രദേശവാസികൾക്ക് സഹായകമായിരുന്നു. അതും നിർത്തിവച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]