
കോട്ടയം∙ രാജിയിൽനിന്ന് അവധിയിലേക്ക്
നെതിരെയുള്ള നടപടി മാറാൻ ഇടയാക്കിയത് ഇന്നലെ വൈകിട്ടു നടന്ന സംഭവങ്ങൾ. ഇന്നലെ
നേതൃത്വം രാഹുലുമായി സംസാരിച്ചിരുന്നു.
പാർട്ടി നടപടിയെടുക്കും മുൻപ് രാഹുലുമായി നേതാക്കൾ ആശയവിനിമയം നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളോട് ഫോണിൽ സംസാരിക്കവേ രാഹുൽ വികാരാധീനനായി.
പ്രസ്താവന നടത്തിയ മുതിർന്ന നേതാക്കളെയെല്ലാം രാഹുൽ ഫോണിലൂടെ ബന്ധപ്പെട്ടു. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താൻ പ്രതിരോധം തീർത്തത് രാഹുൽ നേതാക്കളെ ഓർമിപ്പിച്ചു.
രാഹുലിന്റെ ഭാഗം കേൾക്കാൻ ചില നേതാക്കൾ തയാറായപ്പോൾ ചിലർ സംസാരിക്കാൻ കൂട്ടാക്കിയില്ല.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരില്ലെന്ന് ഇന്നലെ വൈകിട്ടാണു നേതാക്കൾ രാഹുലിനെ അറിയിച്ചത്. ഇതിനു പിന്നാലെയാണു രാഹുൽ മാധ്യമങ്ങളെ കണ്ടത്.
എന്നാൽ, പാർട്ടി തീരുമാനം രാഹുലോ നേതാക്കളോ പുറത്തുപറഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്വീകരിച്ച കടുത്ത നിലപാടാണ് രാഹുലിനെ വിഷമത്തിലാക്കിയത്.
എന്നാൽ, ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ഇടപെടലിന് ഒടുവിലാണ് പാർട്ടി ‘പ്ലാൻ ബി’ കൂടി പരീക്ഷിച്ചത്. ഇതനുസരിച്ചാണ് ഉപതിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി രാഹുലിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കിയത്.
ഉപതിരഞ്ഞെടുപ്പ് വന്നാലുള്ള പ്രശ്നങ്ങൾ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ പറഞ്ഞു മനസ്സിലാക്കി.
∙ പീരുമേടിന്റെ കാര്യം പറഞ്ഞപ്പോൾ പുനഃരാലോചന
കോൺഗ്രസ് നേതൃത്വം പരിഗണിച്ചത് ഇക്കാര്യങ്ങളാണ്. ഉപതിരഞ്ഞെടുപ്പു വന്നാൽ സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ തമ്പടിക്കേണ്ടി വരും.
ഇത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താളം തെറ്റിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും അമിതമായ സാമ്പത്തിക ബാധ്യത വരും.
മാത്രമല്ല, ഈ അവസരം പരമാവധി ബിജെപി പ്രയോജനപ്പെടുത്തും. കൂടാതെ പീരുമേട്ടിലും തിരഞ്ഞെടുപ്പ് നടക്കാം.
ഇടതുപക്ഷത്തിനു സ്വാധീനമുള്ള മണ്ഡലമെന്നത് മറ്റൊരു വെല്ലുവിളിയാണ്. പാർട്ടി പുനഃസംഘടന അവതാളത്തിലാകും.
സസ്പെൻഷനിലായാലും രാഹുലിനു നിയമസഭയിലെത്താം. കോൺഗ്രസ് എംഎൽഎമാരോട് ഒപ്പമല്ലാതെ പ്രത്യേക ബ്ലോക്കായി ആകും ഇരിക്കാൻ അവസരം.
അതേസമയം, രാഹുലിന്റെ തലവെട്ടം കണ്ടാൽ ഭരണപക്ഷം അടങ്ങിയിരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ഓർമിപ്പിച്ചു. ഇതിനുള്ള പോംവഴിയാണ് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാതെ അവധി അപേക്ഷ നൽകാനുള്ള നിർദേശം.
∙ പാലക്കാട് സീറ്റ്?
ഉപതിരഞ്ഞെടുപ്പിൽനിന്ന് രക്ഷപ്പെടാൻ ‘പ്ലാൻ ബി’ നടപ്പിലാക്കിയെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിനു സീറ്റ് നൽകേണ്ടതില്ലെന്ന് ഏകദേശ ധാരണ ആയിട്ടുണ്ട്.
ഇതു സംബന്ധിച്ച നിർദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു കൈമാറി. വിഷയം ദേശീയ തലത്തിൽ ബിജെപി ഉയർത്തിക്കാട്ടുമ്പോൾ, തിരഞ്ഞെടുപ്പിൽ രാഹുലിനു സീറ്റ് നൽകുന്നത് കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും എതിരാളികൾ പാർട്ടിക്കെതിരെ പ്രചാരണ ആയുധമാക്കും എന്നാണ് ആശങ്ക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]