
ആലക്കോട് ∙ തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ വീണ്ടും മാലിന്യം തള്ളി. കാടുപിടിച്ചുകിടന്ന ഇവിടെ ദിവസങ്ങൾക്കു മുൻപ് കാട് തെളിച്ചെങ്കിലും പൂർണമായിരുന്നില്ല.
ആഴ്ചകൾക്ക് മുൻപും ഇവിടെ വൻതോതിൽ മാലിന്യം തള്ളിയിരുന്നു. അതും ഇതുവരെ നീക്കിയില്ല.
അതിനുപുറമേയാണ് സമീപത്തായി വീണ്ടും മാലിന്യം തള്ളിയത്. മഴയത്ത് മാലിന്യം അഴുകിത്തുടങ്ങി. നേരത്തെ മാലിന്യ തള്ളൽ പതിവായ ഒടുവള്ളി വളവിൽ അടുത്തകാലത്ത് ശമനമുണ്ടായിരുന്നു. എന്നാൽ പാതയോരം കാടുകയറുമ്പോഴാണ് മാലിന്യം തള്ളൽ വർധിക്കുന്നത്. മാലിന്യം തള്ളൽ വ്യാപകമായതോടെ പഞ്ചായത്ത് വൻതുക ചെലവഴിച്ച് വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]