
കൊട്ടാരക്കര ∙ വർഷങ്ങൾക്കു ശേഷം പഠിച്ച സ്കൂളിലേക്കു ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുമായി സുധീരൻ എത്തി. ഗവ.
ടൗൺ യുപിഎസിൽ ആണു മുൻ മന്ത്രിയും മുൻ സ്പീക്കറുമായ വി.എം.സുധീരന്റെ പ്രാഥമിക വിദ്യാഭ്യാസം. അച്ഛൻ ജോലി ചെയ്ത നാടാണിത്. പഴയകാലത്തേക്കു തിരിച്ചുപോക്കു നടത്തിക്കൊണ്ട് സുധീരൻ പ്രിയപ്പെട്ട
സ്കൂളിന്റെ പടവുകൾ വീണ്ടും കയറി. പ്രഥമ അധ്യാപിക എൽ.അനിലകുമാരി സ്വീകരിച്ചു. ഒട്ടേറെ കെട്ടിടങ്ങളും ക്ലാസ് നിറയെ കുട്ടികളുമായി മുന്നേറുന്ന സ്കൂൾ തനിക്കു വലിയ സന്തോഷം പകരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
തന്റെ അധ്യാപകനായിരുന്ന അന്തരിച്ച നീലേശ്വരം പൂവക്കാട്ട് ഗോപാല പിള്ളയുടെ വീട് സന്ദർശിക്കാനെത്തിയ സുധീരൻ സ്കൂളിലേക്കും എത്തുകയായിരുന്നു.
അച്ഛൻ ജോലി ചെയ്ത ഇടിസിയിലെ കശുമാവ് വികസന ഓഫിസും സന്ദർശിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവി, ഡിസിസി ജനറൽ സെക്രട്ടറി പി.ഹരികുമാർ, കണ്ണാട്ട് രവി, ലക്ഷ്മി അജിത്ത്, ജോജോ അമ്പലപ്പുറം, സുധീർ തങ്കപ്പ, എം.സുരേഷ്, വേണു അവണൂർ, മഹേശ്വരൻ ഉണ്ണിത്താൻ, രവികുമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]