
പനമരം∙ അപകടത്തിനിടയാക്കും വിധം ഇടിഞ്ഞ റോഡ് നന്നാക്കുന്നതിന് പകരം ‘ശ്രദ്ധിക്കുക റോഡിന്റെ സൈഡ് ഇടിഞ്ഞിട്ടുണ്ട്’ എന്ന ബോർഡ് സ്ഥാപിച്ച പഞ്ചായത്തിനെതിരെ പ്രതിഷേധം ഉയരുന്നു. പഞ്ചായത്തിലെ കൂളിവയൽ – കോയിലേരി പാലം റോഡാണ് അപകടത്തിനിടയാക്കും വിധം ഇടിഞ്ഞുതാണത്.കോയിലേരി പുഴയോടു ചേർന്ന അഞ്ചുകുന്ന് ജലനിധി പമ്പ് ഹൗസിനു സമീപമാണ് റോഡിന്റെ ഇരുവശങ്ങളും ഇടിഞ്ഞ് അപകടാവസ്ഥയിലുള്ളത്.ഇതിൽ ഒരു ഭാഗം ഉള്ളിലേക്ക് കയറി ഒരു മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞ് മണ്ണ് ഒലിച്ചുപോയ അവസ്ഥയിലാണ്. ഈ ഭാഗത്താണ് കഴിഞ്ഞദിവസം പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്.രണ്ടു പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 4 കിലോമീറ്ററോളം ദൂരത്തിലുള്ള ഈ റോഡ് പൂർണമായും തകർന്നു കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിലായതിന് പുറമേയാണ് ഒരു ഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്.വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി ടാറിങ് നടത്തിയ ശേഷം കാര്യമായ രീതിയിലുള്ള ഒരു അറ്റകുറ്റപ്പണിയും നടത്താത്തതാണ് റോഡ് ഇത്തരത്തിലാകാൻ കാരണം.ഒട്ടേറെ തവണ വിവിധയിടങ്ങളിൽ പരാതികൾ നൽകിയെങ്കിലും ഫണ്ട് വച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]