
പത്തനാപുരം ∙ ഓണാത്തിരക്കിലേക്കു പട്ടണം; ഗതാഗതക്കുരുക്കു പരിഹരിക്കാൻ നടപടിയില്ലാതെ അധികൃതർ. ദിവസങ്ങളായി ഏറെ നേരമാണു ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ചെമ്മാൻപാലം – മുതൽ കല്ലുംകടവ് വരെയാണ് കുരുക്ക് ശക്തം.
സംഭവത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണിൽ അശാസ്ത്രീയമായി ഫ്െലക്സ് ബോർഡുകൾ സ്ഥാപിച്ചത് ഉൾപ്പെടെയാണ് ഗതാഗതക്കുരുക്കിനു കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. റോഡ് നവീകരിച്ചെങ്കിലും വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിക്കാൻ അധികൃതർ തയാറാകാത്തതും ഗതാഗതക്കുരുക്ക് ശക്തമാക്കി.
തോന്നിയ പോലെയാണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
കായംകുളം – പത്തനാപുരം, പുനലൂർ – മുവാറ്റുപുഴ റോഡുകൾ സന്ധിക്കുന്ന കല്ലുംകടവിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്തതു മൂലം തോന്നുംപോലെയാണ് വാഹന ഗതാഗതം. ഇരുവശത്തേക്കും പോകുന്നതിനു സൂചനാ ബോർഡുകളില്ലാത്തതിനാൽ ഒരു വശത്തു കൂടി തന്നെ പോകുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നു ചരക്ക് വാഹനങ്ങൾ എറണാകുളത്തേക്ക് പോകുന്നതിനുള്ള പ്രധാന പാതയായി ഇതു മാറിയതിനാൽ പകൽ സമയങ്ങളിൽ പോലും കണ്ടെയ്നറുകളുടെ തിരക്കും ഉണ്ട്. കല്ലുംകടവിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കുകയോ താൽക്കാലികമായി പൊലീസിനെ നിയോഗിക്കുകയോ വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. ഒപ്പം സെൻട്രൽ ജംക്ഷനിലെ സ്വകാര്യ ബസ് പാർക്കിങ് സ്ഥലം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഇതുവരെയും നടപടിയായിട്ടില്ല.
പഞ്ചായത്തിന്റെ മാളിലേക്കു വാഹനങ്ങൾ വരുമ്പോൾ, ബസുകൾ മാറ്റി ഇടേണ്ടി വരുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മാത്രവുമല്ല റോഡ് നവീകരണം പൂർത്തിയായിട്ടും ബസ് ബേക്കായി പ്രത്യേകം സ്ഥലം കണ്ടെത്തുകയോ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതു മൂലം ഇവിടുത്തെ ബസ് ബേയിൽ പലയിടത്താണു ബസുകൾ നിർത്തുന്നത്. ആശുപത്രി ജംക്ഷൻ, നെടുംപറമ്പ് ജംക്ഷൻ എന്നിവിടങ്ങളിലും പാർക്കിങ്ങിന്റെ കാര്യത്തിൽ സമാനസ്ഥിതിയാണ്.
കുന്നിക്കോട് റോഡിൽ സ്കൂൾ ജംക്ഷൻ, പഞ്ചായത്ത് ജംക്ഷൻ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടിയില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]