
മണ്ണാർക്കാട് ∙ കുമരംപുത്തൂർ കുളർമുണ്ട അങ്കണവാടി കെട്ടിടം നിർമാണം അനിശ്ചിതമായി നീളുന്നു.
അങ്കണവാടി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറിയിൽ. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കുട്ടികളും അങ്കണവാടി ജീവനക്കാരും.
പുതിയ കെട്ടിടം നിർമിക്കാനാണ് കുളർമുണ്ടയിലെ കെട്ടിടം പൊളിച്ചത്. ബ്ലോക്ക് പഞ്ചായത്താണ് തുക വകയിരുത്തിയിട്ടുള്ളത്.
കെട്ടിടം പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അങ്കണവാടി നിർമാണം തുടങ്ങിയിട്ടില്ല.സമീപത്തെ ഒരു വീടിന്റെ ഇടനാഴിയിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.
കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും ഇരിക്കാനുള്ള കസേരകളും എല്ലാം ഈ ചെറിയ സ്ഥലത്താണുള്ളത്.കെട്ടിടം നിർമാണം ഉടൻ ആരംഭിക്കുമെന്ന ഉറപ്പു നൽകിയാണ് അധികൃതർ കെട്ടിടം പൊളിച്ചത്.
എന്നാൽ നിലവിൽ അങ്കണവാടി പ്രവർത്തിച്ചിരുന്ന കെട്ടിടം നിൽക്കുന്ന സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണോ എന്നതിൽ അധികൃതർക്ക് വ്യക്തതയില്ല.പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ കുളർമുണ്ട അങ്കണവാടി എന്ന് മാത്രമാണുള്ളത്.
സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളില്ല. വനിതകൾക്ക് തൊഴിൽ സംരംഭത്തിനായി വനിതകളുടെ സംഘം വർഷങ്ങൾക്ക് മുൻപ് വാങ്ങിയ സ്ഥലമാണിത്.
സ്ഥലത്തിന്റെ ഉടമസ്ഥതയിലെ അവ്യക്തതയാണ് കെട്ടിടം നിർമാണം വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.പഞ്ചായത്തിന്റേതാണെങ്കിൽ ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിക്കാൻ ടെൻഡർ ക്ഷണിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല.
സ്ഥലപരിമിതിയിൽ പ്രയാസപ്പെടുന്ന അങ്കണവാടിക്ക് അടിയന്തരമായി കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]