
നെടുങ്കണ്ടം ∙ ഉടുമ്പൻചോലയിൽ 265 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ പ്രീജ് നതാഫ്(35), മുഹമ്മദ് സജീദ്(37) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചകളിൽ ടൗണിൽ മുറുക്കാൻ വിൽപന നടത്തി വരികയായിരുന്ന പ്രതികൾ.
ഇതിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽനിന്ന് ഏതാനും പാക്കറ്റ് പാൻമസാല കണ്ടെത്തി.
തുടർന്ന് ഇവരുടെ താമസ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന കൂടുതൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. സാധാരണ വലുപ്പമുള്ള പാക്കറ്റുകളുടെ ഇരട്ടി വലുപ്പമുള്ളവയാണ് ഇവർ വിൽപന നടത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ എത്തുന്ന അതിഥിത്തൊഴിലാളികളുടെ ബാഗിലും മറ്റുമായി കടത്തിക്കൊണ്ടുവരുന്ന പുകയില ഉൽപന്നങ്ങൾ പ്രതികൾ വൻ വിലയ്ക്ക് വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]