
പുനലൂർ ∙ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പുനലൂർ താലൂക്ക് ആശുപത്രിയിൽ ജനുവരി 1 മുതൽ നടത്തിവരുന്ന ഉച്ചഭക്ഷണ പരിപാടിയായ ‘ഹൃദയസ്പർശ’ത്തിൽ ഫ്രാൻസിലെ ഇടതുപക്ഷ അനുഭാവികളായ കോരിന്തും സഹപാഠികളും പങ്കാളികളായി. പുനലൂർ സ്വദേശിയും ഫ്രാൻസിൽ ഗവേഷകയുമായ നവ്യയും – കൊരിന്തും പുനലൂരിൽ വിവാഹിതരാവുകയാണ്.
ഹൃദയസ്പർശത്തെക്കുറിച്ചു കേട്ടറിഞ്ഞ് അതിന്റെ ഭാഗമാകാൻ ഇവർ ആഗ്രഹം പ്രകടിപ്പിച്ചു.
വിവാഹത്തിനായി എത്തിയ കായിക അധ്യാപകനും ഇടതുപക്ഷ അനുഭാവിയുമായ ജോസ് ഡിവൈഎഫ്ഐ നേതാവായ എസ്.ബിജുവിനോടു പദ്ധതിയിൽ പങ്കാളികളാകാനുള്ള ആഗ്രഹം പങ്കുവച്ചതോടെ പ്രവർത്തകർ നവ്യയെയും കുടുംബത്തെയും ബന്ധപ്പെട്ടു. തുടർന്ന് ഒരു ദിവസത്തെ ഭക്ഷണം തയാറാക്കി വരന്റെയും വധുവിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
മനുഷ്യസ്നേഹത്തിന് അതിരുകളില്ലെന്ന സന്ദേശം പങ്കുവയ്ക്കാൻ തങ്ങളുടെ ജീവിതം തുടങ്ങുന്ന വേളയിൽ തീരുമാനിക്കുകയായിരുന്നു എന്നു നവ്യയും കോരിന്തും പറഞ്ഞു.
സ്വിറ്റ്സർലൻഡ്, ഉത്തര കൊറിയ സ്വദേശികളായ സഹപാഠികൾക്കും ഡിവൈഎഫ്ഐയുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും തോന്നിയെന്നും ഇരുവരും പറഞ്ഞു. ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷനായി.
സെക്രട്ടറി എസ്.ശ്യാം, എസ്.ബിജു, ജോയിന്റ് സെക്രട്ടറി സുജിൻ സുന്ദരൻ, ബ്ലോക്ക് കമ്മിറ്റി അംഗം വിപിൻ അഷ്ടമംഗലം, അജിത്ത് തൊളിക്കോട്, അച്ചു പ്രദീപ്, അർജിത്ത് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]