
അമ്പലപ്പുഴ∙ കരുമാടി കനാലിന്റെ ഇരുകരകളിലും ആവേശം നിറഞ്ഞ ആർപ്പു വിളികളോടെ നിന്ന വള്ളംകളി പ്രേമികളെ സാക്ഷിയാക്കി കരുമാടിക്കുട്ടൻ ജലോത്സവത്തിൽ കെ.കെ.കുമാരപിള്ള സ്മാരക എവർറോളിങ് ട്രോഫി ലൂണ ബോട്ട് ക്ലബ് തുഴഞ്ഞ വെള്ളംകുളങ്ങര ചുണ്ടന്. സോളി മേൽപാടമാണ് ക്യാപ്റ്റൻ. റെനി അടിവാക്കൽ ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജിക്കാണു രണ്ടാം സ്ഥാനം.
തെക്കേടം ബോട്ട് ക്ലബ് തുഴഞ്ഞ ജവാഹർ തായങ്കരിക്കു മൂന്നാം സ്ഥാനം. ബാബുക്കുട്ടൻ സി.കറുകയിൽ, ലിനു ജോൺ പാലത്ര എന്നിവരാണു ക്യാപ്റ്റൻമാർ.
കായൽപുറം സെന്റ് ജോസഫ് ബോട്ട് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകൻ നാലാം സ്ഥാനത്തും എത്തി. ഫാ.
അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ ആണ് ക്യാപ്റ്റൻ.
ഫൈബർ ചുണ്ടൻ വിഭാഗത്തിൽ മഹാദേവികാട് ചുണ്ടനു ഒന്നാം സ്ഥാനം. വൈഗ ചുണ്ടൻ രണ്ടാമതും എത്തി. തെക്കനോടി വിഭാഗത്തിൽ ചെല്ലിക്കാടൻ ജേതാവായി.
പടിഞ്ഞാറൻ പറമ്പൻ രണ്ടാമതും കാട്ടിൽതെക്കതിൽ മൂന്നാമതും കമ്പനി നാലാമതും തുഴഞ്ഞെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ മാവേലിക്കര ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ഡാനിയേൽ ഒന്നാമതെത്തി. പള്ളാത്തുരുത്തി സൗഹൃദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുഴഞ്ഞ കുറുപ്പ്പറമ്പനാണു രണ്ടാം സ്ഥാനം.
ശ്രീഭദ്ര മൂന്നാം സ്ഥാനത്തും ജലറാണി നാലാം സ്ഥാനത്തും എത്തി.
എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷത വഹിച്ചു.
തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, വൈസ് പ്രസിഡന്റുമാരായ അംബികാ ഷിബു, പി.രമേശൻ, നിരണം ബോട്ട് ക്ലബ് പ്രസിഡന്റ് റജി അടിവാക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ആർ.കെ.കുറുപ്പ്, ബിജു പി.മംഗലം, പി.പ്രദീപ്കുമാർ, ശ്യാം കൈലാസം, ഷാജി കരുമാടി, അനീഷ് പത്തിൽ, ശാലിനി തോട്ടപ്പള്ളി, ഉഷാ സജീവ്, രതിയമ്മ എന്നിവർ പ്രസംഗിച്ചു. ആർ.കെ.കുറുപ്പ് സമ്മാനവിതരണം നിർവഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]