
പയ്യന്നൂർ ∙ ട്രാഫിക് കമ്മിറ്റി ഇന്നുമുതൽ ടൗണിൽ നടപ്പാക്കാൻ തീരുമാനിച്ച ട്രാഫിക് പരിഷ്കരണം ആവശ്യത്തിന് പൊലീസില്ലാതെ എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിൽ വ്യാപാരികളും ഡ്രൈവർമാരും. നഗരസഭാധ്യക്ഷ ചെയർമാനായും പൊലീസും മോട്ടർവാഹന വകുപ്പും കെഎസ്ആർടിസി എടിഒയും ബസ് ഉടമസ്ഥ സംഘവും വാഹന തൊഴിലാളി സംഘടനകളും വ്യാപാരി, ഹോട്ടൽ സംഘടനകളും ഉൾപ്പെട്ടതാണ് പയ്യന്നൂരിലെ ട്രാഫിക് കമ്മിറ്റി. ഓരോ വർഷവും ഓണക്കാലത്ത് ഈ കമ്മിറ്റി എടുക്കുന്ന പതിവുതീരുമാനമാണ് ഇത്തവണയും എടുത്തത്.
പെരുമ്പ ദേശീയപാതയിൽ തുടങ്ങി റെയിൽവേ മേൽപാലത്തിൽ അവസാനിക്കുന്ന മെയിൻ റോഡ് കേന്ദ്രീകരിച്ചുള്ളതാണ് പയ്യന്നൂരിന്റെ പ്രധാന ടൗൺ. ഈ റോഡിൽ ഗതാഗതക്കുരുക്ക് നഗരസഭാ ഓഫിസിന് മുന്നിലെ ജംക്ഷനിൽ തുടങ്ങും. അവിടെനിന്ന് പഴയ ബസ് സ്റ്റാൻഡ് വരെ പലപ്പോഴും വാഹനങ്ങൾ നിരങ്ങി നീങ്ങും.
അത്, ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്ത സെൻട്രൽ ബസാറിൽ എത്തുമ്പോഴേക്കും രൂക്ഷമാകും. ഒരേസമയം 4 ഭാഗത്തുനിന്നും വാഹനങ്ങൾ ജംക്ഷനിൽ കയറിനിൽക്കും.
പലപ്പോഴും ബസ് കണ്ടക്ടർമാർ ഗതാഗം നിയന്ത്രിച്ചാണ് ബസുകൾ കുരുക്കിൽനിന്ന് പുറത്തെത്തിക്കുന്നത്. ഗാന്ധി പാർക്ക് റോഡിലും സിഐടിയു ഓഫിസ് റോഡിലും വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നു പോകാൻ മത്സരിക്കും.
ഈ രണ്ട് റോഡുകളും വൺവേ ആണെങ്കിലും അത് പാലിക്കാറില്ല. അവിടെയും ഗതാഗതക്കുരുക്ക് രൂക്ഷം. ബികെഎം ജംക്ഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കൺട്രോൾ റൂമും ഡിവൈഎസ്പി ഓഫിസുമൊക്കെ പയ്യന്നൂരിൽ ഉണ്ടെങ്കിലും ആവശ്യത്തിന് പൊലീസും ഡ്രൈവർമാരും പയ്യന്നൂരിലില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]