
കോയമ്പത്തൂർ ∙ വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനും തെറ്റായ മാർഗത്തിലൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിഞ്ഞ് വിലക്കാനുമായി കോയമ്പത്തൂർ റൂറൽ പൊലീസ് നടത്തിയ ‘ഓപ്പറേഷൻ ക്ലീൻ കോവൈ’ പരിശോധനയിൽ വ്യാപകമായി ലഹരിമരുന്നും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു. വിവിധയിടങ്ങളിലായി 13 പേർ അറസ്റ്റിലായി.
വീസ കാലാവധി കഴിഞ്ഞ സുഡാൻ പൗരനെയും സംശയാസ്പദമായ രീതിയിൽ താമസിച്ച 55 പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ചെട്ടിപ്പാളയം, മധുക്കര, സൂലൂർ ഭാഗങ്ങളിലാണ് കോയമ്പത്തൂർ റൂറൽ എസ്പി ഡോ.
കെ.കാർത്തികേയന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാർ, 10 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 412 പൊലീസുകാർ മിന്നൽ പരിശോധന നടത്തിയത്.
ഇന്നലെ പുലർച്ചെ 5 മണിയോടെ വിദ്യാർഥികൾ കൂട്ടമായി താമസിക്കുന്ന ഹോംസ്റ്റേകൾ, ലോഡ്ജ്, ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണു പരിശോധന നടന്നത്. ഗുണ്ടാപ്രവർത്തനം ലഹരിമരുന്ന് വിൽപന തുടങ്ങിയവയുമായി ബന്ധമുള്ള 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 4 പേർ കൊലക്കേസിലും കവർച്ചക്കേസിലും പ്രതികളാണ്.
അറസ്റ്റിലായവരിൽ നിന്ന് 6.3 കിലോഗ്രാം കഞ്ചാവും 52 കിലോഗ്രാം മറ്റു ലഹരി ഉൽപന്നങ്ങളും പിടിച്ചെടുത്തു.
വടിവാൾ ഉൾപ്പെടെയുള്ള 8 ആയുധങ്ങൾ, കൃത്രിമ നമ്പർ പ്ലേറ്റ് ഉപയോഗിച്ച 46 ഇരുചക്രവാഹനങ്ങൾ, ഒരു നാലുചക്ര വാഹനം എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു.
ഇതര സ്ഥലങ്ങളിൽ നിന്ന് എത്തി വിദ്യാർഥികളുടെ മുറികളിൽ താമസിച്ചിരുന്ന 55 പേരെയാണ് ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിച്ചിരുന്ന സുഡാൻ പൗരൻ പഠനം പൂർത്തിയാക്കിയിട്ടില്ല. പിടിയിലായവരുടെ രക്ഷിതാക്കളെയും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. വിദ്യാർഥികളുടെ മുറികളിൽ താമസിക്കാൻ എത്തുന്നവരെ നിരീക്ഷിക്കുകയും പൊലീസിനു വിവരം നൽകുകയും വേണമെന്ന് കെട്ടിട
ഉടമകൾക്ക് കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]