തിരുവല്ല∙ നഗരസഭയിലെ കിഴക്കൻമുത്തൂർ –കണ്ണോത്തടവ് റോഡിൽ പ്രൈമറി സ്കൂളിനു സമീപത്തെ തടി ശേഖരണം അപകടഭീഷണി ഉയർത്തുന്നു. കച്ചവടക്കാർ പല ഭാഗത്തുനിന്നു വെട്ടിക്കൊണ്ടു ചെറുവണ്ടികളിൽ കൊണ്ട് ഇവിടെ കൂട്ടിയിടുകയാണു പതിവ്.എപ്പോഴെങ്കിലും വലിയ ലോറിയിൽ ലോഡ് ചെയ്തു കൊണ്ടുപോകുന്നു.
ചിലപ്പോൾ ഇത് ആഴ്ചകളോളം നീളും.കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലേക്കു പോകുന്ന പ്രധാന വഴി കൂടിയാണ് ഇത്.
വലിയ ലോറിയിൽ ലോഡ് ചെയ്യുമ്പോൾ നാട്ടുകാർക്കു യാത്ര തടസ്സവും ഉണ്ടാകുന്നു.രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കു അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.അധികാരികളുടെ ശ്രദ്ധ പതിയണം എന്നു നാട്ടുകാർ ആവശ്യപ്പെട്ടു.റോഡ് വശങ്ങളിൽ കച്ചവടക്കാർ ശേഖരിക്കുന്ന തടികൾ സുഗമമായ ഗതാഗതത്തിനു തടസമാകുന്നതായി പരാതി മുൻപും ഉയർന്നിട്ടുണ്ട്.
തിരുവല്ല – മല്ലപ്പള്ളി റോഡിലെ മാടംമുക്ക് ജംക്ഷൻ , മാർത്തോമ്മാ കോളജ് ഹോസ്റ്റൽ റോഡ് എന്നിവയുടെ വശങ്ങളിൽ തടികൾ കൊണ്ടിറക്കിയിടുന്നതു പതിവാകുന്നു.മാസങ്ങളായി തടികൾ ഇവിടെ കൂട്ടിയിടുന്നുണ്ട്. ഇതു കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാണ്.
മാർത്തോമ്മാ കോളജ് ഹോസ്റ്റൽ റോഡിൽ കൂട്ടിയിട്ടിരുന്ന തടികൾ മനോരമ വാർത്തയെ തുടർന്നു കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. കച്ചവടക്കാർ പലരും തടി വാങ്ങി വെട്ടിയിട്ട
ശേഷം റോഡ് വക്കിൽ ഇടുകയാണ്. ഇതു മാസങ്ങൾ കഴിഞ്ഞാലും മാറ്റാറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]