
മൂന്നാർ ∙ സുരക്ഷ ഉയർത്തി കെഎസ്ഇബി താൽക്കാലിക വൈദ്യുതി കണക്ഷന്റെ ഫ്യൂസൂരി. വെള്ളവും വെളിച്ചവുമില്ലാതെ പഴയ മൂന്നാറിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ (വിഎച്ച്എസ്ഇ) കുട്ടികൾ ദുരിതത്തിൽ.
ശുചിമുറി ഉപയോഗത്തിനും കൈകഴുകാനുമായി ബക്കറ്റുകളിൽ വെള്ളം ചുമക്കുകയാണ് കുട്ടികൾ. പഴയ മൂന്നാറിൽ ദേശീയപാതയോരത്തായി 2020–ലാണ് പുതിയ കെട്ടിടത്തിൽ വിഎച്ച്എസ്ഇ വിഭാഗം പ്രവർത്തനമാരംഭിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാർ മേഖലയിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻഒസി) നിർബന്ധമാണ്. എൻഒസി ഹാജരാക്കിയെങ്കിൽ മാത്രമേ സർക്കാർ കെട്ടിടങ്ങൾക്കും വൈദ്യുതി കണക്ഷൻ ലഭിക്കുകയുള്ളൂ.
സർക്കാർ സ്കൂൾ കെട്ടിടം നിർമിച്ചെങ്കിലും എൻഒസി ഹാജരാക്കാത്തതിനാൽ വൈദ്യുതി ലഭിക്കാതെ വന്നതോടെ സമീപത്തുള്ള സർക്കാർ വക ഹൈസ്കൂളിൽ നിന്നു വൈദ്യുതിയെത്തിച്ചാണ് വിഎച്ച്എസ്ഇ പ്രവർത്തിച്ചിരുന്നത്.
ശുദ്ധജലമെത്തിക്കുന്നതിനുള്ള മോട്ടർ, ക്ലാസ് മുറികളിലെ ലൈറ്റുകൾ, ലാബിന്റെ പ്രവർത്തനം എന്നിവ ഇത്തരത്തിൽ അനധികൃതമായെത്തിച്ചിരുന്ന വൈദ്യുതി ഉപയോഗിച്ചായിരുന്നു. അടുത്തയിടെ കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിനു ശേഷം അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി വൈദ്യുതി എത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ഇതോടെയാണ് അധികൃതരുടെ നിർദേശപ്രകാരം ഹൈസ്കൂളിലെ പ്രധാനാധ്യാപിക വൈദ്യുതി ബന്ധം വിഛേദിച്ചത്.
വൈദ്യുതിയില്ലാതായതോടെ സ്കൂളിലെ 120 വിദ്യാർഥികളും അധ്യാപകരും കടുത്ത ദുരിതമാണ് കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവിക്കുന്നത്.
ദേശീയപാതയോരത്തെ വീട്ടിൽ നിന്നു ശുദ്ധജലം ഹോസ് വഴിയെത്തിച്ച് പ്ലാസ്റ്റിക് ഡ്രമ്മിൽ ശേഖരിച്ച ശേഷം ബക്കറ്റുകളിൽ ചുമന്നാണ് പെൺകുട്ടികളടക്കമുള്ളവർ ശുചിമുറികൾ ഉപയോഗിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]