
പാലക്കാട് ∙ നാളെ അത്തം. ഓണത്തെ വരവേൽക്കാൻ നഗരം മുഴുവൻ പൂന്തോട്ടങ്ങളാണ്.
ഒരു കാലത്ത് കുന്നോളം മാലിന്യം കൂടിക്കിടന്നിരുന്ന സ്ഥലങ്ങളെല്ലാം ഇന്നു പൂന്തോട്ടങ്ങളാണ്. നിറയെ പൂക്കളുമുണ്ട്.
നഗരസഭ പരിധിയിൽ ഇത്തരത്തിൽ മാലിന്യം നീക്കി 129 സ്ഥലങ്ങളിലാണു നഗരസഭ പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. നഗരസഭയുടെ അതിർത്തി പ്രദേശങ്ങളിൽ പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളും പൂന്തോട്ടം സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂച്ചെടികൾ നട്ടുപിടിപ്പിക്കാൻ നാട്ടുകാരുടെയും അധികൃതരുടെയും പിന്തുണയുണ്ട്. ഇത്തരത്തിൽ വീണ്ടെടുത്ത സ്ഥലങ്ങൾ ഭംഗിയായി പരിപാലിക്കുന്നു. ഒരു കാലത്തു നഗരത്തിൽ പലയിടത്തും മാലിന്യക്കൂമ്പാരം പതിവായിരുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ കർശന നടപടികളിലൂടെ ഇതു നിർത്തലാക്കി. ജനപ്രതിനിധികളും കോളനിക്കാരും ശക്തമായ പിന്തുണയും നൽകി.
പാലക്കാട് നഗരസഭ, പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴുങ്കരപ്പാലം ഇപ്പോൾ മാലിന്യമുക്തമാണ്.
ഇവിടെ 3 തദ്ദേശസ്ഥാപനങ്ങളും തങ്ങളുടെ പരിധിയിൽ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഒരു കാലത്ത് ക്വിന്റൽ കണക്കിനു മാലിന്യം തള്ളിയിരുന്ന പ്രദേശമായിരുന്നു പേഴുങ്കര ബൈപാസ്. ഇതിനു സമീപത്തു പുതുപ്പരിയാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാതക ശ്മശാനവും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഇതിനു മുൻപിലാണു റോഡരികിൽ പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]