
പത്തനംതിട്ട ∙ ജില്ലയിൽ ആദ്യമായി തവിടൻ നെല്ലിക്കോഴി പക്ഷിയെ കണ്ടെത്തി.
പ്രമാടം നേതാജി എച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് പി.നായരാണ് പക്ഷിയുടെ ശബ്ദം രേഖപ്പെടുത്തി സാന്നിധ്യം തിരിച്ചറിഞ്ഞത്. ജില്ലയിലെ പക്ഷിനിരീക്ഷകർ ഇതു സ്ഥിരീകരിച്ചു. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ഇ–ബേഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം ജില്ലയിലെ പക്ഷി ഇനങ്ങളുടെ എണ്ണം 355 ആയി ഉയർന്നു.
രൂപത്തിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷിയാണു തവിടൻ നെല്ലിക്കോഴി.
വയലുകളിലും ചതുപ്പുനിലങ്ങളിലുമാണ് കാണാറുള്ളത്. വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളും ജലസസ്യങ്ങളുമാണു പ്രധാന ആഹാരം.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവ കൂടുകെട്ടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]