
മൂന്നാർ ∙ തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊന്നത് അതിക്രൂരമായിട്ടാണെന്നു പൊലീസ്. തലയിലും കഴുത്തിലുമായി 9 വെട്ടുകളേറ്റാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പ്രതികളെ പിടികൂടുന്നതിനായി 16 അംഗ അന്വേഷണസംഘത്തെ ജില്ലാ പൊലീസ് മേധാവി സാബു മാത്യു നിയമിച്ചു. മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ ദേവികുളം, മൂന്നാർ എസ്എച്ച്ഒമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന സംഘമാകും കേസന്വേഷിക്കുക.ശനിയാഴ്ച ഉച്ചയ്ക്കാണു ചൊക്കനാട് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷനിൽ രാജപാണ്ടി സുബ്ബയ്യയെ (68) ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഫാക്ടറിക്കു സമീപമുള്ള ക്വാർട്ടേഴ്സിലെ സ്വീകരണമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജോലിക്കിടെ ഭക്ഷണമുണ്ടാക്കാനായി പോയ ഇയാൾ മടങ്ങിവരാത്തതിനെ തുടർന്നു മറ്റൊരു ജോലിക്കാരൻ ഉച്ചയ്ക്ക് അന്വേഷിച്ചു പോയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്.തലയിൽ ഏഴും കഴുത്തിൽ രണ്ടും വെട്ടുകളേറ്റെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായ കൊലപാതകം നടത്തിയതാകാമെന്നാണു പൊലീസ് നിഗമനം.
ക്വട്ടേഷൻ സാധ്യതയും അന്വേഷിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]