
അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് ഉടൻ കുറയുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ ശനിയാഴ്ച കുതിച്ചുകയറിയ സ്വർണവിലയിൽ ഇന്ന് നേരിയ വീഴ്ച. യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങിയ എതിരാളികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% ഉയർന്ന് 97.86ൽ എത്തിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.
ഡോളർ കരുത്താർജിച്ചതോടെ സ്വർണം വാങ്ങുന്നത് അനാകർഷകമായത് വിലയെയും വീഴുത്തുകയായിരുന്നു. രാജ്യാന്തരവില ഔൺസിന് 3,375 ഡോളറിൽ നിന്ന് 3,365 ഡോളറിലേക്ക് താഴ്ന്നു.
രാജ്യാന്തരവില കുറഞ്ഞതിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു വില താഴ്ന്നു.
ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,305 രൂപയും പവൻ 80 രൂപ പിന്നോട്ടിറങ്ങി 74,440 രൂപയുമായി. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ 5 രൂപ കുറഞ്ഞ് 7,700 രൂപയായപ്പോൾ ഒരുവിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 7,640 രൂപയാണ്.
സ്വർണത്തിന് കടകവിരുദ്ധമായി വെള്ളിവില ഇന്നും കൂടി. ചില വ്യാപാരികൾ ഗ്രാമിന് 2 രൂപ ഉയർത്തി 124 രൂപയാക്കിയപ്പോൾ മറ്റു ചിലർ നിശ്ചയിച്ച വില ഒരു രൂപ ഉയർത്തി 128 രൂപ.
രാജ്യാന്തരവില നിലവിൽ അൽപം താഴ്ന്നെങ്കിലും വരുംദിവസങ്ങൾ കൂടാനുള്ള സാധ്യതയാണ് നിരീക്ഷകർ കാണുന്നത്.
കാരണം, യുഎസിൽ പലിശനിരക്ക് വൈകാതെ കുറയുമെന്നത് ബാങ്ക് നിക്ഷേപം, ബോണ്ട്, ഡോളർ എന്നിവയ്ക്ക് തിരിച്ചടിയാകും. അതോടെ, സ്വർണത്തിന് ഡിമാൻഡും വിലയും കൂടിയേക്കും.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് അയവില്ലാത്തതും യെമനെ ഉന്നമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപപ്പെരുമ’ നൽകുന്ന ഘടകങ്ങളാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]