
ആലപ്പുഴ∙ മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നു മാല മോഷ്ടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന സംഘത്തെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി നോർത്ത് ഈസ്റ്റ് മൗജ്പൂർ അർജുൻ മോഹല്ല അങ്കിതകുമാർ(23), ഉത്തർപ്രദേശ് ആലിഗാഹ് മാതതുരിയ നഗർ പ്രദീപ്കുമാർ(27) എന്നിവരെയാണു തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 20നു ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നു ബൈക്ക് മോഷ്ടിക്കുകയും അതിൽ സഞ്ചരിച്ച് 21നു രാവിലെ 9.15നു മാരാരിക്കുളം ചെല്ലാട്ട് വെളി തത്തകുളങ്ങര റോഡിൽ വച്ച് സ്ത്രീയുടെ സ്വർണമാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
മാരാരിക്കുളം പൊലീസ് സിസിടിവികളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷണം പോയ കേസിൽ ചേർത്തല പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ രംഗപ്രസാദ്, എഎസ്ഐ സതീഷ് കുമാർ, സിപിഒമാരായ സുരേഷ്, ബൈജു, രതീഷ്, സുധീഷ് എന്നിവർ ഉൾപ്പെട്ട
പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]