
ഇന്ത്യൻ ടയർ വ്യവസായം നടപ്പ് സാമ്പത്തിക വർഷത്തിൽ എട്ട് ശതമാനം വരെ വളർച്ച രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ടയറുകളുടെ റീപ്ലേസ്മെന്റ് ഡിമാൻഡ് വർദ്ധിച്ചതിനാലാണ് ഈ വളർച്ച പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ടയർ വ്യവസായം കയറ്റുമതിക്ക് പ്രാധാന്യം നൽകുന്ന ഒരു നിർമ്മാണ മേഖലയായി തുടരുകയാണെന്നും 2025 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 25,000 കോടി രൂപ കടക്കുമെന്നും ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് എംഡി അൻഷുമാൻ സിംഘാനിയ പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണും, റിപ്പോ നിരക്ക് കുറയ്ക്കലും, അനുകൂലമായ മൺസൂൺ സാഹചര്യങ്ങളും ചേർന്നുള്ള ഉപഭോക്തൃ വികാരങ്ങൾ ഈ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നും സിംഘാനിയ പറഞ്ഞു.
അപ്പോളോ ടയേഴ്സ് സിഎഫ്ഒ ഗൗരവ് കുമാറും സമാനമായ പ്രതീക്ഷകൾ പ്രകടിപ്പിച്ചു. മൺസൂണിനുശേഷം അടിസ്ഥാന സൗകര്യ, ഖനന മേഖലകൾ വേഗത കൈവരിക്കുന്നതോടെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഡിമാൻഡ് മെച്ചപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അസംസ്കൃത വസ്തുക്കളുടെ സാഹചര്യത്തെക്കുറിച്ച് പറയുമ്പോൾ, നിലവിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ അസംസ്കൃത വസ്തുക്കളുടെ വില അൽപ്പം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങളിലെ ഒഇഎമ്മുകളിൽ നിന്നുള്ള ആഭ്യന്തര ടയർ ഡിമാൻഡ് ഇരുചക്ര വാഹനങ്ങളുടെ വളർച്ചയെ പിന്നിലാക്കാൻ സാധ്യതയുണ്ടെന്ന് ഇക്ര സീനിയർ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ ശ്രീകുമാർ കൃഷ്ണമൂർത്തി പറയുന്നു.
എങ്കിലും നിലവിലുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും യുഎസ് താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും കാരണം കയറ്റുമതിയിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർഷിക വിൽപ്പനയുടെ പകുതിയോളം വരുന്ന റീ പ്ലേസ്മെന്റ് ഡിമാൻഡാണ് ആഭ്യന്തര ടയർ വ്യവസായത്തിൽ ഈ സാമ്പത്തിക വർഷം ഏഴ് മുതൽ എട്ട് ശതമാനം വരുമാന വളർച്ചയ്ക്ക് കാരണമെന്ന് ക്രിസിൽ റേറ്റിംഗ്സ് റിപ്പോർട്ടിൽ പറയുന്നു.
ഒഇഎമ്മുകളുടെ വിൽപ്പന കുറയാൻ സാധ്യതയുണ്ടെങ്കിലും ഈ വിഭാഗം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]