
ആലപ്പുഴ ∙ 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിനു മുന്നോടിയായി ഇന്ന് ആലപ്പുഴ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടക്കും. ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകൂടവും വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്കു ഘോഷയാത്രയോടെ തുടക്കമാകും.
ഇന്നു വൈകിട്ട് 3നു കലക്ടറേറ്റ് ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ്ഓഫ് ചെയ്യും.
ജനപ്രതിനിധികൾ, കലാ, കായിക, സാംസ്കാരിക പ്രതിനിധികൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി, ആശാവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്സെറ്റ്, പുരാണവേഷങ്ങൾ, കൊട്ടക്കാവടി, തെയ്യം, പ്ലോട്ടുകൾ തുടങ്ങിയവയുണ്ടാകും.
നാൽപാലത്തിനു സമീപം സമാപിക്കും. തുടർന്നു മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തുടർന്നു മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ അരങ്ങേറും.
വൈകിട്ട് 6നു നഗര ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നിർവഹിക്കും. 6 മുതൽ ഹാർമണി വേൾഡ് ഓർക്കസ്ട്രയുടെ ഇളയനില, 7.30നു ഷൈനിങ് സ്റ്റാർ അവതരിപ്പിക്കുന്ന മെഗാഷോ.നാളെ 4നു ഹരിത പ്രോട്ടോക്കോൾ പ്രചാരണാർഥം നാൽപാലം മുതൽ ശവക്കോട്ടപ്പാലം വരെ ജലഘോഷയാത്രയും നടത്തും.
കലാപരിപാടികൾ 5 ദിവസം നീളും. 29നു വൈകിട്ട് 6.30നു സമാപന സാംസ്കാരിക സദസ്സ് എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]