
കുമരകം ∙ മുത്തേരിമട തോടിനു പുളകമായി നടുവിലേപ്പറമ്പൻ, പായിപ്പാടൻ ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ.
നെഹ്റു ട്രോഫി മത്സര വള്ളംകളിക്കുള്ള അവസാനവട്ട ഒരുക്കത്തിലാണു പടിഞ്ഞാറൻ മേഖലയിലെ ക്ലബ്ബുകൾ.
ചുണ്ടൻ വള്ളങ്ങളുടെ പരിശീലനം കാണാൻ മേഖലയിൽ ഇന്നലെ ജനത്തിരക്കായിരുന്നു. കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലും കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിലുമാണു മത്സരിക്കുന്നത്.
ഇനിയുള്ള 5 ദിവസം തുഴച്ചിൽക്കാർക്കു തീവ്രപരിശീലനത്തിന്റെ നാളുകളാണ് . 30ന് ആലപ്പുഴ പുന്നമടക്കായലിലാണു നെഹ്റു ട്രോഫി വള്ളംകളി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]