
ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്തായാലും, ഈ മുംബൈ സിഇഒ ഒരു ‘ഡൂം സ്ക്രോളറെ’ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
അതായത്, ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ. മോങ്ക് എന്റർടൈൻമെന്റാണ് പലരും സ്വപ്നമായി കാണുന്ന ഈ ജോലിയിലേക്ക് ഒഴിവുണ്ട് എന്ന് പറഞ്ഞിരിക്കുന്നത്.
മോങ്ക് എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ വിരാജ് ഷെത്ത്, ആണ് തങ്ങളുടെ കമ്പനിയിലേക്ക് ഒരു ഡൂം സ്ക്രോളറെ വേണം എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി എന്താണ് ഡൂം സ്ക്രോളർ എന്നല്ലേ? സ്ക്രീനുകളിൽ നോക്കി അമിതമായി സമയം ചെലവഴിക്കുന്ന ഒരാളെയാണ് ഡൂം-സ്ക്രോളർ എന്ന് പറഞ്ഞിരുന്നത്.
പ്രത്യേകിച്ച് നെഗറ്റീവ് വാർത്തകളോ ഉത്കണ്ഠ ഉളവാക്കുന്ന വാർത്തകളോ ഒക്കെ വായിക്കുന്നവർ. എന്നാൽ, പിന്നീട്, അൽഗോരിതത്തിനനുസരിച്ച് ഫീഡ് മാറിത്തുടങ്ങിയതോടെ ഡൂം സ്ക്രോളർ എന്നത് സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഏതൊരാളെയും വിളിക്കുന്ന പേരായി മാറി.
എന്തായാലും വിരാജ് ഷെത്ത് പറയുന്നത്, അവരുടെ കമ്പനിയിലേക്ക് ഇങ്ങനെ മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ നോക്കിയിരിക്കുന്ന ഒരാളെ വേണം എന്നാണ്. എന്നാൽ, വെറുതെ നോക്കിയിരുന്നാൽ പോരാ.
കണ്ടന്റ് ക്രിയേറ്റർമാരെ കുറിച്ചും അവരുടെ ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുമെല്ലാം നല്ല ധാരണ വേണം. ആറ് മണിക്കൂറെങ്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം.
ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം, പുതുതായി വരുന്ന ക്രിയേറ്റർമാരെ അറിഞ്ഞിരിക്കണം, ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയണം ഇതൊക്കെയാണ് യോഗ്യതകളായി പറയുന്നത്. നിരവധിപ്പേരാണ് ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റുകൾ നൽകിയത്.
അതിൽ പലതും രസകരമായിരുന്നു. ഒരാൾ കമന്റ് നൽകിയത് ഇത് ആദ്യമായിട്ടാണ് എനിക്ക് പറ്റിയ ഒരു ജോലി കാണുന്നത് എന്നായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]