
പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആണ് ഞാൻ. പേര് സ്റ്റഫാനോസ് ജൂഡിൻ. ഞങ്ങളുടെ പ്രദേശത്തുള്ള പൊഴിയൂർ–നീരോടി തീരദേശ റോഡ് തകർന്നിട്ടു മൂന്നു മാസമായി.
റോഡ് ഇല്ലാതെ വാഹന ഗതാഗതം നിലച്ചതോടെ രണ്ട് കിലോമീറ്റർ വരെ നടന്നാണ് ഞങ്ങൾ സ്കൂളിലും ട്യൂഷൻ ക്ലാസുകളിലും എത്തുന്നത്. പൊഴിയൂർ, പൂവാർ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാർഥികൾ പ്രദേശത്ത് ഉണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്നു തവണ റോഡ് തകർന്നെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി ഉടൻ പരിഹരിച്ചിരുന്നു. നിലവിൽ തകർന്ന റോഡ് പുനഃസ്ഥാപിക്കാൻ പദ്ധതികൾ ഉടൻ ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്.
ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾ റോഡ് തകർന്ന ഭാഗത്തു കൂടെ മറുഭാഗത്ത് എത്താൻ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു.തിരയടി ശക്തമാകുന്ന സമയങ്ങളിൽ രണ്ടു കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതി ആണ്.
റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]