
നാഗർകോവിൽ∙ കാരോട്–കന്യാകുമാരി നാലുവരിപ്പാതയിൽ വില്ലുക്കുറിക്കു സമീപം തോട്ടിയോടിൽ പാത സംഗമിക്കുന്ന ഭാഗത്തു പണിയുന്ന മേൽപാലത്തി ന്റെ നിർമാണം പുരോഗമിക്കുന്നു. 700 മീറ്റർ നീളത്തിൽ നിർമിക്കുന്ന മേൽപാലത്തിന്റെ നിർമാണം 6 മാസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ നിലവിലെ റോഡിന്റെ സർവീസ് റോഡിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അടുത്ത മാസം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കും. തുടർന്ന് ഇരു ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം ഈ സർവീസ് റോഡിലൂടെയായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
പിന്നീട് ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. തകർന്നു കിടക്കുന്ന നിലവിലെ റോഡിൽ വാഹനങ്ങൾ സാവധാനം സഞ്ചരിക്കുന്നതിനാൽ രാവിലെയും വൈകിട്ടും ഈ ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]