
നെടുമങ്ങാട്∙ നഗരത്തിലെ പ്രധാന റോഡിൽ രാത്രിയിൽ കെഎസ്ആർടിസി ബസുകൾ ഒതുക്കുന്നത് അപകടത്തിനിടയാക്കുന്നു. നെടുമങ്ങാട്–സത്രം ജംക്ഷൻ റോഡിൽ ആണ് നിരനിരയായി ബസുകൾ രാത്രിയിൽ പാർക്ക് ചെയ്യുന്നത്.
ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് ടേക്ക് എ ബ്രേക്ക് ശുചിമുറി കെട്ടിടത്തിന്റെ മുന്നിൽ വരെയാണ് ബസുകൾ കിടക്കുന്നത്. ഒരാഴ്ച മുൻപ് ഇൗ ബസിന് അടിയിലേക്ക് സ്കൂട്ടർ ഇടിച്ച് കയറി തൊളിക്കോട് സ്വദേശിക്ക് പരുക്കേറ്റിരുന്നു.
ബസുകൾ ഒതുക്കിയ ശേഷം ഇവിടെ എതിർദിശകളിൽ നിന്ന് എത്തുന്ന രണ്ട് വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രി 7.30ന് ശേഷം ഒതുക്കുന്ന ബസുകൾ പുലർച്ചെ സർവീസ് ആരംഭിക്കുന്നതിന് മുൻപാണ് റോഡിൽ നിന്ന് മാറ്റുന്നത്.
സ്ഥല പരിമിതിയെ തുടർന്ന് ഡിപ്പോയിൽ ഒതുക്കിയ ശേഷം വരുന്ന ബസുകളാണ് മുന്നിലെ റോഡിൽ ഒതുക്കുന്നത്.
മുൻപും ഇതുപോലെ ബസ് ഒതുക്കുമായിരുന്നു. എന്നാൽ രണ്ട് വർഷം മുൻപ് സത്രംജംക്ഷന് സമീപത്തെ ഒരു ജ്വല്ലറിയിൽ മോഷണം നടന്നതിന് പിന്നാലെ കടക്കാൻ ഡിപ്പോ അധികൃതർക്ക് പരാതി നൽകിയിരുന്നു. ശേഷം ഉണ്ടായില്ലെന്നും കടക്കാർ പറഞ്ഞു.
ബസ് വീണ്ടും ഒതുക്കാൻ തുടങ്ങിയിട്ട് 3 മാസത്തോളമായി. നഗരസഭയുടെ പാർക്കിങ് ഗ്രൗണ്ടിൽ ഒട്ടേറെ ബസുകൾ ഒതുക്കാനുള്ള സ്ഥലം ഉള്ളപ്പോൾ ആണ് ഡിപ്പോ അധികൃതർ രാത്രിയിൽ ബസുകൾ ഒതുക്കാൻ റോഡുകളെ ആശ്രയിക്കുന്നത്. ബസുകൾ യാത്ര തടസ്സം സൃഷ്ടിക്കാത്ത സ്ഥലങ്ങളിൽ ഒതുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]