
നാദാപുരം∙ മാഹി കനാലിനു കുറുകെ കളിയാംവള്ളി പാലത്തിന്റെയും തയ്യിൽ പാലത്തിന്റെയും കരാർ നടപടി പൂർത്തിയായി.കളിയാംവള്ളി പാലത്തിന് 32.86 കോടി രൂപയും തയ്യിൽ പാലത്തിന് 42.02 കോടി രൂപയുമാണ് അനുവദിച്ചതെന്ന് ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. വടകര, നാദാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എടച്ചേരി, ഏറാമല പഞ്ചായത്തുകളിലായാണ് പാലം പണിയുന്നത്.
തയ്യിൽ പാലത്തിന് 2 ലാൻഡ് സ്പാൻ അടക്കം 3 സ്പാനിൽ 72 മീറ്റർ നീളവും 11.5 മീറ്റർ വീതിയും രണ്ട് വശങ്ങളിലുമായി 400 മീറ്റർ അപ്രോച്ച് റോഡുമാണുള്ളത്.
ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരവുമുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
കളിയാംവള്ളി പാലം 42 മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിൽ ആർച്ച് പാലമായാണ് നിർമിക്കുന്നത്. ബോട്ടുകൾക്ക് കടന്നുപോകാൻ ജല നിരപ്പിൽ നിന്നു 6 മീറ്റർ ഉയരം ഇവിടെയും ഉറപ്പാക്കിയിട്ടുണ്ട്.
നേരത്തെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാദാപുരം -മുട്ടുങ്ങൽ റോഡ് 12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ നവീകരിച്ചിരുന്നു.
നിലവിലുള്ള ഇടുങ്ങിയ പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. വടകരയിൽ ദേശീയ പാതയെയും നാദാപുരത്ത് സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്നതും എളുപ്പം വടകരയിൽ നിന്ന് ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്കും എത്താൻ കഴിയുന്ന റോഡാണ് മുട്ടുങ്ങൽ പക്രംതളം റോഡ്.
നിലവിലുള്ള പാലം പൊളിക്കുന്ന സമയത്ത് വാഹനങ്ങൾക്ക് പോകാൻ താൽക്കാലിക പാലം നിർമിക്കും. കളിയാംവള്ളി പാലം യുഎൽസിസിയും തയ്യിൽ പാലം കാസർകോട് എംഎസ് ബിൽഡേഴ്സുമാണ് നിർമിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]