
റാന്നി ∙ ശുചിമുറി ബ്ലോക്കായി വെള്ളം റോഡിലേക്ക് ഒഴുകിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂല റാന്നി നിയോജകമണ്ഡലത്തിൽ മൂന്ന് ടേക്ക് എ ബ്രേക്ക് വഴിയിടങ്ങൾ അടച്ചിട്ട നിലയിൽ.
കരാറുകാരൻ ഇട്ടിട്ടുപോയതുമൂലമാണ് ഒരു കെട്ടിടം അടയ്ക്കേണ്ടി വന്നത്. വടശേരിക്കര: കുഴലടഞ്ഞതു കുഴപ്പമായി
ഉദ്ഘാടനത്തിനു പിന്നാലെ ബ്രേക്കായ ടേക്ക് എ ബ്രേക്ക് വഴിയിടം എന്നു തുറക്കുമെന്ന് ഉറപ്പില്ല.
മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയോടു ചേർന്ന് വടശേരിക്കര ടൗണിലെ ബസ് സ്റ്റോപ്പിലാണിതിന്റെ സ്ഥാനം. 2 ഘട്ടങ്ങളിലായി 18 ലക്ഷം രൂപ ചെലവഴിച്ചാണു പണിതത്.
ശുചിമുറി ബ്ലോക്കായി വെള്ളം ചന്ത റോഡിലേക്ക് ഒഴുകിയതോടെ വഴിയിടം അടച്ചിടുകയായിരുന്നു. ബ്ലോക്ക് പ്രശ്നം പരിഹരിക്കാൻ മാസങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല.
ഇട്ടിയപ്പാറ: ഇട്ടിട്ടുപോയി കരാറുകാരൻ
കോളജ് റോഡിൽ ഓട്ടോ സ്റ്റാൻഡിനോടു ചേർന്ന് പഴവങ്ങാടി പഞ്ചായത്ത് നിർമിച്ച വഴിയിടം വഴിയാധാരമായി കിടക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്താണു പണി തുടങ്ങിയത്. നിലവിലെ ഭരണസമിതിയാണു പണി പൂർത്തിയാക്കിയത്.
10 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച വഴിയിടം ലേലം ചെയ്തു നൽകിയിരുന്നു. ആരും ഇവിടേക്കെത്താതായതോടെ കരാറുകാരൻ പിൻവാങ്ങി.
പിന്നീട് വൃത്തിഹീനമായി കിടക്കുകയായിരുന്നു. ടൗണിൽ ശുചീകരണം നടത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമാണ് ഇവിടം.
മിനർവപടി: പൂട്ടിയിടാൻ എന്തിനീ ഇടം
ഗവ.
ആയുർവേദ ഡിസ്പെൻസറി, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ എന്നിവിടങ്ങളിലെത്തുന്നവർക്ക് ഉപയോഗിക്കാൻ മിനർവപടിയിൽ പഞ്ചായത്തിന്റെ സ്ഥലത്തും 2.50 ലക്ഷം രൂപ ചെലവിൽ ടേക്ക് എ ബ്രേക്ക് വഴിയിടം പണിതിരുന്നു. ഇതും അടച്ചിട്ടിരിക്കുകയാണ്. ഇതോടു ചേർന്നു നിർമിച്ച ശുചിമുറികളും പൂട്ടിട്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]