
ഏറ്റുമാനൂർ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഗതാഗത പരിഷ്കാരങ്ങൾ അടങ്ങിയ നിർദേശം ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച് ഏറ്റുമാനൂർ ജനകീയ വികസന സമിതി. പട്ടിത്താനം -മണർകാട് ബൈപാസ് പൂർത്തിയായിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനായില്ല. നഗരത്തിലെ തിരക്ക് കുറയ്ക്കാൻ വിഭാവനം ചെയ്ത റിങ് റോഡ് യാഥാർഥ്യമാകാൻ ഒട്ടേറെ കടമ്പകളുണ്ട്.
അനു നിമിഷം കുരുക്കിൽ പെടുന്ന സാഹചര്യമാണ് നഗരത്തിനുള്ളത്.
ഗതാഗതക്കുരുക്ക് മുറുകുമ്പോൾ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെല്ലാം നിരത്തിൽ ഇറങ്ങേണ്ട സാഹചര്യമാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകൾ പോലും കുരുക്കിൽപ്പെടുന്നത് നിത്യസംഭവമാണ്.
ഈ സാഹചര്യത്തിലാണ് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ വിശദമായ പഠനം നടത്തിയത്.
പുതിയ ട്രാഫിക് പരിഷ്കാരത്തിലൂടെ മാത്രമേ നഗരത്തെ ഗതാഗതക്കുരുക്കിൽ നിന്നും മോചിപ്പിക്കാനാവൂ എന്നാണ് സമിതിയുടെ പഠന റിപ്പോർട്ട്. 5 പരിഷ്കാരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമിതി പ്രസിഡന്റ് ബി.രാജീവ് ഇന്നലെ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് സമർപ്പിച്ചു.
നിർദേശങ്ങൾ ഇങ്ങനെ
∙ ട്രാഫിക് പൊലീസ് യൂണിറ്റിന്റെ സേവനം ഉറപ്പാക്കണം
∙ഓൾഡ് എംസി റോഡിലെ പോക്കറ്റ് റോഡുകളിൽ ഭാരവണ്ടികൾ അല്ലാത്ത വാഹനങ്ങൾ കടത്തി വിടണം. ∙ വടക്ക് നിന്ന് വരുന്ന, കോട്ടയം ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് വാഹനങ്ങൾ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും നീണ്ടൂർ വഴിയിലെത്തി, അതിരമ്പുഴ റോഡിൽ പ്രവേശിക്കണം.
∙ നഗരത്തിലെ ഗതാഗത സിഗ്നൽ സംവിധാനം പുനഃക്രമീകരിക്കണം ∙ പള്ളി കവലയിലെ കുരിശു പള്ളിക്ക് മുൻവശത്തുള്ള സ്ഥലം ഏറ്റെടുക്കണം. ഇവിടെ നിന്ന് അതിരമ്പുഴ, നീണ്ടൂർ റോഡിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടണം.
∙ ഏറ്റുമാനൂർ അമ്പലത്തിന്റെ തെക്കേ ഗോപുര റോഡ് വീതികൂട്ടി നിർമിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]