
ആലപ്പുഴ ∙ സ്പോർട്സ് ആണ് ലഹരി എന്ന സന്ദേശം ഉയർത്തി അത്ലറ്റിക്കോ ഡി ആലപ്പി നടത്തുന്ന ബീച്ച് മാരത്തണിന്റെ അഞ്ചാം എഡിഷൻ ഇന്നു വൈകിട്ട് 3.30ന് നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ടു 3.30 മുതൽ രാത്രി 8 വരെയാണു മാരത്തൺ. കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
5000 പേർ മാരത്തണിൽ പങ്കെടുക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
10, 5 കിലോമീറ്റർ മാരത്തണും 3 കിലോമീറ്റർ ഫൺ റണ്ണുമാണുള്ളത്. വിജയികൾക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും ട്രോഫികളും നൽകും.
റജിസ്റ്റർ ചെയ്ത എല്ലാവർക്കും ജേഴ്സിയും മെഡലും ഭക്ഷണവും നൽകും. മാരത്തൺ കടന്നുപോകുന്ന വഴികളിൽ കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയവ സജ്ജീകരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്ലീറ്റുകൾ, പൊലീസ്, നേവി, കായിക സംഘടനകൾ, വിദേശ ടൂറിസ്റ്റുകൾ തുടങ്ങിയവർ മാരത്തണിൽ പങ്കെടുക്കും. 92 വയസ്സുകാരൻ ശങ്കുണ്ണി 10 കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കും.
സൂംബ, ഡിജെ മ്യൂസിക് എന്നിവയുമുണ്ടാകും. റിക്രിയേഷൻ മൈതാനത്തു പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അത്ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് കുര്യൻ ജയിംസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]