
പത്തനംതിട്ട∙ രാജി ആവശ്യം ശക്തമാകുന്നതിനിടെ,
എംഎൽഎ അടൂരിലെ നെല്ലിമൂടുള്ള വീട്ടിൽ തുടരുന്നു. നേതാക്കൾ രാഹുലുമായി ചർച്ച നടത്തി.
രാഹുൽ ഉടനെ പാലക്കാട്ടേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് അതു വിലക്കിയിരുന്നു.
രാഹുലിന് തന്റെ വാദങ്ങൾ പറയാൻ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവർ പറയുന്നു. അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനെ കാണാൻ വീട്ടിലെത്തുന്നുണ്ട്.
വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കൾ പറയുന്നുണ്ട്.
നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ട്.
കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, സമാന ആരോപണങ്ങൾ മുൻപ് ജനപ്രതിനിധികൾക്കെതിരെ ഉണ്ടായപ്പോൾ രാജി ഉണ്ടായില്ലെന്നും രാഹുൽ അനുകൂലികൾ പറയുന്നു.
കൂടുതൽ കോൺഗ്രസ് നേതാക്കൾ രാഹുലിനെതിരെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തുകയാണ്.
രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നു നേതാക്കൾ പറയുന്നു. നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും, ഉപതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്.
ബിജെപിക്കു സ്വാധീനമുള്ള പാലക്കാട്ടെ എംഎൽഎ ആണ് രാഹുൽ എന്നതിനാൽ കേന്ദ്രം തിരക്കിട്ട് ഉപതിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു നീങ്ങാനുള്ള സാധ്യത നേതൃത്വം വിശകലനം ചെയ്തു. ഒഴിവുവന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്.
ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]